മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ തീപിടുത്തം

0

fire
ഒഡീഷയിലെ ചാന്ദിപുര്‍ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം. പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണ പരീക്ഷണം നടത്തുന്ന ഭൂഗര്‍ഭ നിലയത്തിലാണ് തീപിടുത്തമുണ്ടായത്. ഷെല്ലുകളും മറ്റ് സ്‌ഫോടക വസ്തുക്കളും സൂക്ഷിക്കുന്ന സ്ഥലത്താണ് തീപ്പിടുത്തം ഉണ്ടായതെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപ്പിടുത്തത്തെ തുടര്‍ന്ന് ഡി ആര്‍ ഡി ഒയുടെ ചാന്ദിപ്പൂര്‍ കോംപല്‍ക്‌സ് അടച്ചു. തീപ്പിടുത്തത്തെ തുടര്‍ന്ന് സ്‌ഫോടനങ്ങളും ഉണ്ടായി. അഗ്‌നിശമന സേന ഉടന്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ഇവിടെ തീ പടര്‍ന്നു പിടിച്ചത്. സ്‌ഫോടനം കാരണം മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. സ്‌ഫോടനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് ചാന്ദിപ്പൂര്‍ പോലീസ് അറിയിച്ചു. പൊട്ടിത്തെറിയോട് കൂടിയാണ് സ്‌ഫോടനം ഉണ്ടായത. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

(Visited 7 times, 1 visits today)