നിപ്പ വൈറസ്; മാസ്‌ക് ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം !!!

0

മാസ്‌ക് ഉപയോഗിക്കുന്നത് നിപ്പ വൈറസിനെ പൂര്‍ണമായും തടയാനല്ല, മറിച്ച് രോഗാണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പടരുന്നത് നിയന്ത്രിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ആര് , എപ്പേള്‍ എങ്ങനെ ഉപയോഗിക്കണം മാസ്‌ക്? കോഴിക്കാട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ; ശ്രീജിത്ത് പറയുന്നത് ശ്രദ്ധിക്കാം.

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോഴും ആള്‍ക്കൂട്ടത്തില്‍ തുടര്‍ച്ചയായി നില്‍ക്കേണ്ടി വരുമ്പോഴും ആള്‍തിരക്കുളള വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും ആശുപത്രിയില്‍ രോഗിയെ കാണാന്‍ പോകുമ്പോഴുമാണ് പ്രധാനമായും മാസ്‌കുകള്‍ ഉപയോഗിക്കേണ്ടത്

ഒരു മാസ്‌ക് ആറ് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക. മാസ്‌കില്‍ കൈകൊണ്ട് തൊടുകയുമരുത്. മുഖാവരണം വേണ്ടടത്ത് മാത്രം ഉപയോഗിക്കുക , വൈറസ് ബാധയുളളിടത്ത് ഉപയോഗിച്ച മാസ്‌കുകള്‍ ഉടന്‍ തന്നെ ഒഴിവാക്കുക. അതേപോലെ ആവശ്യം കഴിഞ്ഞാല്‍ പ്ലാസ്റ്റിക് ബാഗില്‍ മുറുക്കികെട്ടി കൊണ്ടുവന്ന് കത്തിച്ചോ ആഴത്തില്‍ കുഴിച്ചിട്ടോ സംസ്‌ക്കരിക്കുക.നിപ രോഗികളോ രോഗമുണ്ടെന്ന് സംശയിക്കുന്നവരും മെഡിക്കല്‍ കോളേജിലേക്ക് വരുംവഴി ഉപയോഗിച്ചകൈയ്യുറകളും മാസ്‌കുകളും അലസമായി ഉപേക്ഷിക്കാതിരിക്കുക, മെഡിക്കല്‍ കോളേജില്‍ ഇവ കത്തിക്കാനുളള ഇന്‍സിനേറ്റര്‍ സൗകര്യമുണ്ട്.
പോരാത്തതിന് മുഖാവരണം ധരിക്കാനുളള അത്രയും ശ്രദ്ധ കൈകളുടെ കാര്യത്തിലും കൊടുക്കുക. ഓരോ സാഹചര്യത്തിലും കൈകള്‍ നന്നായി കഴുകുക, ഉപയോഗിച്ച കൈയ്യുറകള്‍ അപ്പപ്പോള്‍ തന്നെ ഒഴിവാക്കുക.

(Visited 82 times, 1 visits today)