മാവോയിസ്‌റ്റ്‌ നേതാവ്‌ ശ്യാംചരണ്‍ ദോഡോ പിടിയില്‍

0

mavo

ബംഗാളിലെ സില്‍ദ അര്‍ധസൈനിക ക്യാംപ്‌ ആക്രമണം ഉള്‍പ്പെടെ ഒട്ടേറെ കൊലപാതകക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മാവോയിസ്‌റ്റ്‌ നേതാവ്‌ ശ്യാംചരണ്‍ ദോഡോ കോയമ്പത്തൂരില്‍ പിടിയില്‍. മൊബൈല്‍ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നെത്തിയെ പശ്‌ചിമ ബംഗാള്‍ പൊലീസും തമിഴ്‌നാട്‌ `ക്യൂ ബ്രാഞ്ചും ചേര്‍ന്ന്‌ പീളമേടിലെ വീട്ടില്‍നിന്നാണ്‌ ദോഡോയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഏഴ്‌ കൊലപാതക കേസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ കൊലപാതകകേസുകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇയാളെ പൊലീസ്‌ അന്വേഷിച്ചുവരികയാണ്‌. 2010ല്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ സില്‍ദ അര്‍ധസൈനിക ക്യാംപ്‌ ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ നാലുമാസമായി കോയമ്പത്തൂരിലെ മെറ്റല്‍ നിര്‍മാണ യൂണിറ്റില്‍ ജോലിചെയ്യുകയായിരുന്നു ദോഡോ

(Visited 3 times, 1 visits today)