മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് ജയം

0

_67278925_aguero_reuters

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടം നഷ്ടമായതിനു ശേഷമുള്ള ആദ്യ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1നു വെസ്റ്റ്ഹാം യുണൈറ്റഡിനെ കീഴടക്കി. 28-ാം മിനിറ്റില്‍ സെര്‍ജിയെ അഗ്വെറോയും 83-ാം മിനിറ്റില്‍ യായാ ടൂറെയുമാണ് സിറ്റിക്കു വേണ്ടി ലക്ഷ്യം കണ്ടത്. ആന്‍ഡി കാരള്‍ ഇന്‍ജുറി ടൈമില്‍ വെസ്റ്റ്ഹാമിന്റെ ആശ്വാസ ഗോള്‍ കുറിച്ചു.

71 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റി ഈ ജയത്തോടെ യുവേഫ ചാംപ്യന്‍സ് ലീഗിനു നേരിട്ടു യോഗ്യത നേടുന്നതിലേക്ക് ഒരു ചുവടുകൂടി അടുത്തു. ഇനി നാലു മല്‍സരങ്ങളാണ് ഈ സീസണില്‍ ശേഷിക്കുന്നത്.

 

(Visited 4 times, 1 visits today)