മാംസവും മദ്യവും ഒഴിവാക്കിയാല്‍ പീഡനം കുറയും: സ്വാമി അഗ്നിവേശ്

0

swami_agnivesh_295X200

ജനങ്ങള്‍ മാംസാഹാരവും മദ്യവും ഒഴിവാക്കിയാല്‍ പീഡനക്കേസുകള്‍ കുറയുമെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞു. ശിക്ഷാനടപടികള്‍ കൊണ്ട് മാത്രം ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ തടയാനാകില്ല. അതേ സമയം ജനങ്ങള്‍ മാംസാഹാരങ്ങള്‍ കഴിക്കുന്നത് നിര്‍ത്തിയാല്‍ ബലാത്സംഗങ്ങള്‍ ക്രമേണ കുറച്ചുകൊണ്ടുവരാനാകും. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. മദ്യം കഴിക്കുന്നത് നിര്‍ത്തിയാലും പീഡനങ്ങള്‍ കുറയും. മദ്യപാനം നിമിത്തമാണ് ഒരുപാട് കുറ്റകൃത്യങ്ങളും അപകടങ്ങളും സംഭവിക്കുന്നതെന്നും അഗ്‌നിവേശ് പറഞ്ഞു.

ലോകമെമ്പാടും നടന്ന ഗവേഷങ്ങളെല്ലാം ഇറച്ചിയാണ് സകല രോഗങ്ങള്‍ക്കും കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ ആറ് പ്രതികളും മദ്യപിച്ചിരുന്നു. അഞ്ച് വയസ്സുള്ള കുട്ടിക്ക് നേരെ കഴിഞ്ഞ ദിവസം ലൈംഗിക അതിക്രമം കാട്ടിയവരും മദ്യലഹരിയിലായിരുന്നു. മദ്യം ആളുകളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു. മദ്യം ആളുകളുടെ ധാര്‍മ്മികതയും ഇല്ലാതാക്കുന്നുഅദ്ദേഹം പറഞ്ഞു.

(Visited 4 times, 1 visits today)