മറ്റൊരു ഘട്ടത്തിലായിരുന്നെങ്കില്‍ ഞങ്ങള്‍ വേര്‍പിരിയില്ലായിരുന്നു ; പങ്കാളിയുടെ മനസ് വേദനിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു ; വിജയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് അമല

0

ഞാനും വിജയും പലരും പറയാറുള്ള പോലെ ബ്യൂട്ടിഫുള്‍ കപ്പിള്‍സ് തന്നെയായിരുന്നുവെന്ന് അമല പോള്‍.ജീവിതത്തില്‍ പല കാര്യങ്ങള്‍ക്കും ഞങ്ങള്‍ പ്രാധാന്യം നല്‍കിയത് പലതായിരുന്നു.അതുവരെയുള്ള എന്റെ ജീവിതത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഞാനാഗ്രഹിച്ചത്.ആ വളര്‍ച്ചയുണ്ടായില്ലെങ്കില്‍ മറ്റൊളായി പോകും.അങ്ങനെയൊരു ജീവിതത്തില്‍ അര്‍ത്ഥം തോന്നിയില്ല.മൂന്നാമത് ഒരാള്‍ക്ക് അതു മനസിലാകില്ല.ജീവിതം സുന്ദരമാണെന്നാണ് വിശ്വാസം,അതു സങ്കടപ്പെട്ടും സഹിച്ചും തീര്‍ക്കാന്‍ എനിക്കിഷ്ടമായിരുന്നില്ല.ഞാന്‍ കാരണം പങ്കാളിയും വേദന സഹിക്കാന്‍ ഇടവരരുതെന്നുണ്ടായിരുന്നു.24 വയസ്സുള്ള പെണ്‍കുട്ടികളുടെ ആഗ്രഹങ്ങളും അവള്‍ക്ക് പറക്കാനുള്ള ആകാശങ്ങളും വലുതായിരുന്നു.ഞങ്ങള്‍ ഒരുപാട് സ്‌നേഹിച്ചു.പോസ്റ്റീവായ സ്വാധീനം രണഅടുപേരിലുമുണ്ട് .വിജയ്ക്ക് ഇനിയും വിജയങ്ങളേറെ നേടിയെടുക്കേണ്ടതുണ്ട് .എനിക്കും എന്റേതായ സ്വപ്‌നങ്ങളുണ്ട് .കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പിരിയേണ്ടിവരില്ലായിരുന്നുവെന്നും അമല പോള്‍ പറയുന്നു.

(Visited 1 times, 1 visits today)