മരുന്നു പരീക്ഷണത്തില്‍ നഷ്ടമായത് 2,644 ജീവനുകള്‍

0

medical-tests
രാജ്യത്ത് മരുന്ന് പരീക്ഷണത്തിന് ഇരയായി കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 2,644 പേര്‍ മരിച്ചതായി സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. 11,972 പേര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടായി. വിദേശത്തും സ്വദേശത്തുമുള്ള മരുന്നു കമ്പനികളില്‍ നിര്‍മ്മിച്ച 475 ഓളം പുതിയ ഇനം മരുന്നുകള്‍ മനുഷ്യനില്‍ പരീക്ഷിച്ചതിന്റെ ഫലമായിരുന്നു ഈ മരണങ്ങള്‍. ഈ 475 മരുന്നുകളില്‍ 17 എണ്ണത്തിന് മാത്രമായിരുന്നു ഇന്ത്യയില്‍ വിപണനം ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നത്.
2005 മുതല്‍ 2012 വരെ രാജ്യത്ത് 57,303 പേര്‍ മരുന്ന് പരീക്ഷണത്തിന് വിധേയരായി.
മധ്യപ്രദേശ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘സ്വസ്ത്യ അധികാര്‍ മഞ്ച്’ എന്ന എന്‍ജിഒ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് മനുഷ്യനെ ഗിനി പന്നികള്‍ക്ക് സമാനമായി ഉപയോഗിക്കുന്നതിന്റെ കണക്കുകള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്.
ബേയര്‍ കമ്പനിയുടെ റിവാറോക്‌സാബന്‍, നൊവാര്‍ടിസ് കമ്പനിയുടെ അലിസ്‌കിരന്‍ എന്നീ മരുന്നുകളുടെ പരീക്ഷണത്തിലാണ് ഏറ്റവും അധികം മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. റിവാറോക്‌സാബന്‍ ആദ്യമായി മനുഷ്യ ശരീരത്തില്‍ പരീക്ഷിച്ചത് 2008ല്‍ ആയിരുന്നു. ആ വര്‍ഷം 21 പേര്‍ മരിച്ചു. എന്നാല്‍ കമ്പനിയുടെ കണക്കില്‍ അഞ്ചു പേര്‍ മാത്രമാണുള്ളത്. ഈ അഞ്ചു പേരില്‍ രണ്ടു പേരുടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാര തുക നല്‍കിയിട്ടുള്ളത്. ഇത്തവണ 125 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അലിസ്‌കിരന്‍ കഴിഞ്ഞ വര്‍ഷമാണ് മനുഷ്യനില്‍ പരീക്ഷിച്ചത്. ഇത് 47 പേരുടെ മരണത്തിന് ഇടയാക്കി.
മരുന്നു പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. നിയമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം 2007ലെ നിയമം പിന്‍വലിക്കാനും പുതിയ ബില്‍ കൊണ്ടു വരാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട

(Visited 7 times, 1 visits today)