മരുന്നുകള്‍ വാഴുന്ന വാര്‍ദ്ധക്യം

0

വാര്‍ദ്ധക്യം ഇന്ന് മരുന്നുകളുടേതാണ്… പ്രായം കൂടുന്നതിനനുസരിച്ച്
മരുന്നുകളുടെ എണ്ണവും വര്ദ്ധിക്കുന്നു…വയസ്സായ ശരീരത്തിന് എന്തെല്ലാം
താങ്ങാനാകും, എന്തെല്ലാം താങ്ങാനാകില്ല എന്ന് ചികിത്സിക്കുന്നവര്
പരിഗണിക്കുന്നേയില്ല. ഇതൊന്നും ചെയ്യാതെ ശസ്ത്രക്രിയ, ശക്തികൂടിയ
മരുന്നുകള് എന്നിവയെല്ലാം അടിച്ചേല്പ്പിക്കുകയാണ്. കഴിക്കുന്ന പല
മരുന്നുകള് തമ്മിലും പ്രതിപ്രവര്ത്തനംനടത്തി കൂടുതല്
പ്രശ്നങ്ങളുണ്ടാക്കുന്ന സ്ഥിതിയുമുണ്ട്. വാര്ധക്യത്തില് മരണവും
കിടപ്പിലാകുന്നതുമെല്ലാം വേഗത്തിലാക്കുന്നതിന് ഇന്നത്തെ ചികിത്സകള്തന്നെ
കാരണമാകുന്നു.
അഞ്ചും പത്തും മരുന്നുകളാണ് ഒരു വയോധികന് കഴിക്കാന് നല്കുന്നത്.
മൂന്നില് കൂടുതല് മരുന്നുകള് നല്കരുതെന്നാണ് വിദഗ്ധര്
അഭിപ്രായപ്പെടുന്നത്. രോഗിയുടെ ചുറ്റുപാടും സമൂഹത്തിലെ ഇടപെടലുകളുമെല്ലാം
മനസ്സിലാക്കിയാണ് വിദേശങ്ങളില് വയോധികര്ക്ക് മരുന്ന് കുറിക്കുന്നത്.
ഇത്തരം ഒരു നോട്ടവും ഇവിടെയില്ല. അമിതചികിത്സയാണ് പലപ്പോഴും വയോധികരെ
വീഴ്ത്തുന്നതെന്ന് പഠനങ്ങള് പറയുന്നു. പ്രമേഹത്തിന് കാലങ്ങളായി
കഴിക്കുന്ന മരുന്ന് വയസ്സാകുമ്പോള് ശരീരത്തെ കൂടുതല് ബാധിക്കുന്നു.
ഇതിനനുസരിച്ച് മരുന്നില് പുനഃക്രമീകരണം നടത്തുന്നുമില്ല. ഒടുവില്
രക്തത്തില് പഞ്ചസാരയുടെ അളവ് കുറഞ്ഞ് മറ്റുപല പ്രശ്നങ്ങളിലേക്കും
എത്തുന്നു.
വയോധികര്ക്ക് നല്കുന്ന മരുന്നുകള് പലതും മൂത്രം ധാരാളമായി
പുറംതള്ളുന്നവയും സോഡിയം കുറയ്ക്കുന്നവയുമാണ്. വീഴ്ചകള്ക്ക് പലപ്പോഴും
ഇത് കാരണമാകുന്നു. മൂത്രമൊഴിക്കാനായി ഇടയ്ക്കിടെ
എഴുന്നേല്ക്കേണ്ടിവരികയും സോഡിയം കുറവ് ബാലന്സ് തെറ്റിക്കുകയും ചെയ്യുന്ന
അവസ്ഥ. രണ്ട് മരുന്നുകള് തമ്മിലുള്ള പ്രതിപ്രവര്ത്തനത്തിനുള്ള സാധ്യത
വളരെ കൂടുതലാണിപ്പോള്. സ്പെഷലൈസേഷന്മൂലം ഓരോന്നിനും ഓരോ ഡോക്ടര്മാരാണ്
മരുന്നുകള് എഴുതുന്നത്. ഒരു ഡോക്ടര് എഴുതുന്നമരുന്ന് മറ്റൊരു ഡോക്ടര്
അറിയുന്നില്ല. അതേക്കുറിച്ച് അന്വേഷിക്കുന്നുമില്ല. ഇത് രോഗം
വര്ധിക്കാനും പുതിയ രോഗങ്ങള് വരാനും കാരണമാകുന്നു.
ഒരു രോഗിയെ ഡോക്ടര്മാരുടെ സംഘം പരിശോധിക്കുകയോ വിവിധ മേഖലകളില്
പരിജ്ഞാനമുള്ള ഡോക്ടര്മാര് പരിശോധിക്കുകയോ ചെയ്യുമ്പോള് മാത്രമേ ഇത്തരം
പ്രശ്നങ്ങള് പരിഹരിക്കപ്പെടുന്നുള്ളൂ. ഓരോ മരുന്നും വയോധികരില് പ്രത്യേകം
പരീക്ഷണം നടത്തിയല്ല പുറത്തിറങ്ങുന്നത്. ശാരീരികമായി പല മാറ്റങ്ങളും
ഉണ്ടാകുന്ന സമയത്ത് മരുന്നുകള് എങ്ങനെ പ്രവര്ത്തിക്കുന്നുവെന്ന കൃത്യമായ
ധാരണയില്ലാതെയാണ് നിര്ദേശിക്കുന്നത്. വിലക്കുറവുള്ള മരുന്നുകള്
വിപണിയിലുണ്ടെങ്കിലും ഇതെഴുതാന് ഡോക്ടര്മാര് പലപ്പോഴും തയ്യാറാകില്ല. ഇത്
വയോധികരുടെ സാമ്പത്തികസ്ഥിതിയെയും ബാധിക്കുന്നു. 2,000 മുതല്
15,000ത്തിനുമുകളില് വരെയാണ് വയോധികരുടെ ഒരുമാസത്തെ മരുന്നുചെലവ്.

സാന്ത്വനചികിത്സ ഏറ്റവും കൂടുതല് ആവശ്യമുള്ളത് വയോധികര്ക്കാണ്. 2008ല്
സംസ്ഥാനം സാന്ത്വനചികിത്സാനയം പ്രഖ്യാപിച്ചു. ഇതിന്റെ തുടക്കത്തിലും
സാന്ത്വനചികിത്സ കിട്ടേണ്ട വിഷയങ്ങളുടെ കൂട്ടത്തില് പ്രായമാകുന്നതിന്റെ
പ്രശ്നങ്ങളും ഉള്പ്പെടുത്തിയിട്ടുണ്ട്. എന്നാല്, വയോധികര്
എന്നനിലയില്മാത്രം സാന്ത്വനചികിത്സ കിട്ടുന്നവര് വളരെ അപൂര്വമാണ്.
വയോധികരുടെ പ്രശ്നങ്ങങ്ങളെ ആ രീതിയില് നോക്കിക്കാണാന് സാന്ത്വനചികിത്സാ
സംവിധാനങ്ങള്ക്കും സാധിച്ചിട്ടുമില്ല. ഗുരുതരമായ അസുഖങ്ങളുമായി
എത്തുന്നവര് മാത്രമാണ് സാന്ത്വനചികിത്സയ്ക്ക് വിധേയരാകുന്നത്.
നയമനുസരിച്ച് വേദനയ്ക്ക് ചികിത്സിക്കുകയും സാമൂഹികവും വൈകാരികവും
ആത്മീയവുമായ പിന്തുണ നല്കുകയുമാണ് സാന്ത്വനചികിത്സകൊണ്ട്
ഉദ്ദേശിക്കുന്നത്. ഇത് ഏറ്റവും  ആവശ്യം വയോധികര്ക്കാണ്.
മാറാവ്യാധികള്ക്കിരയായ വയോധികര്ക്ക് സാന്ത്വനചികിത്സ
ലഭിക്കുന്നുെണ്ടങ്കിലും വയസ്സായതിന്റെമാത്രം പ്രശ്നങ്ങള്ക്ക് ഇത്
ലഭിക്കാനുള്ള സാഹചര്യം ഇപ്പോഴില്ല. രോഗങ്ങള്മൂലം കുടുംബത്തില്നിന്നും
സമൂഹത്തില്നിന്നും ഇത്രയധികം ഒറ്റപ്പെടുന്നത് വയോധികര് മാത്രമാകും.
കുട്ടികളും ചെറുപ്പക്കാരുമായ രോഗികള്ക്ക് കുടുംബത്തിന്റെയും
സമൂഹത്തിന്റെയും പിന്തുണയെങ്കിലും ലഭിക്കുന്നുണ്ട്.
സാന്ത്വനചികിത്സ വേണ്ടതെന്ന് കരുതുന്ന എല്ലാരോഗവും കൂടുതല്
കാണപ്പെടുന്നത് വയോധികര്ക്കിടയിലാണുതാനും. ഇപ്പോഴത്തെ സാന്ത്വനചികിത്സാ
സംവിധാനത്തിന് വയോധികരെക്കൂടി പരിഗണിക്കുകയെന്നതും എളുപ്പമുള്ള
കാര്യമല്ല. മാറാവ്യാധികളുമായെത്തുന്ന കുട്ടികളും ചെറുപ്പക്കാരുമടങ്ങുന്ന
സമൂഹത്തെത്തന്നെ പൂര്ണമായും ശ്രദ്ധിക്കാന് ഇവര്ക്കാവുന്നില്ല. മാത്രമല്ല,
വാര്ധക്യത്തിന്റെ ബുദ്ധിമുട്ടുകള് മനസ്സിലാക്കിക്കൊണ്ടുെള്ളാരു
സാന്ത്വനചികിത്സയാണ് ഇവര്ക്കുവേണ്ടത്. ഈ രീതിയിലേക്ക് നയങ്ങള്
മാറേണ്ടതുണ്ട്്.

വയോജനങ്ങള്ക്കുള്ള കേന്ദ്ര, സംസ്ഥാന ഫണ്ടുകള് ചെലവാക്കാതെ പോകുന്ന അവസ്ഥ
ഒട്ടേറെയാണ്. 2012’13ല് നാഷണല് ഹെല്ത്ത് മിഷനില് വയോധികര്ക്കുള്ള 50
കോടിയില് 1.15 കോടി മാത്രമാണ് ചെലവാക്കിയത്. എന്.പി.എച്ച്. സി.(നാഷണല്
പ്രോഗ്രാം ഓഫ് ഹെല്ത്ത് കെയര് എല്ഡര്ലി) 150 കോടിയില് 68 കോടിയും.
കേരളത്തിന് ലഭിച്ച 8.78 കോടിയില് 8 ശതമാനം മാത്രമാണ് ചെലവാക്കിയത്. വയോജന
പെന്ഷനുള്ള  കോടിക്കണക്കിന് രൂപയാണ് ഏതാനും വര്ഷങ്ങള്ക്കുമുമ്പ്
ലാപ്സായത്. പെന്ഷന്തുക മരുന്നുവാങ്ങാന്പോലും തികയാതിരിക്കുകയും
നിരവധിപേര് ഇതിനായി കാത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണിത്.
ഇന്ദിരാഗാന്ധി നാഷണല് ഓള്ഡ് ഏജ് പെന്ഷന്റെ തുക 800 രൂപയാണ്. പ്രത്യേക
സാഹചര്യത്തില് 1,500 രൂപനല്കും. 50 വയസ്സുകഴിഞ്ഞ അവിവാഹിതരായ
സ്ത്രീകള്ക്കും വിധവകള്ക്കുമുള്ള പെന്ഷന് 800 രൂപയാണ്. 4,30,943 പേരാണ്
കേരളത്തിലെ വിവിധ ജില്ലകളില്നിന്ന് ഇന്ദിരാഗാന്ധി ദേശീയ വയോജനപെന്ഷന്
വാങ്ങുന്നത്. 59,420 പേര് അവിവാഹിതകളായ 50 കഴിഞ്ഞവര്ക്കുള്ള പെന്ഷനും
വാങ്ങുന്നു.
2006ല് കേരളത്തിലെ വയോജനനയം പ്രഖ്യാപിച്ചു. ഒരു ആക്ഷന്പ്ലാനും
പ്രായമായവരുടെ ഉന്നമനത്തിനുള്ള പദ്ധതികളും അടങ്ങുന്ന സ്കീം. പ്രായമായ
എല്ലാവര്ക്കും താങ്ങാവുന്ന ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ജറിനട്ടോളജി മെഡിക്കല് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും, ജെറിയാട്രിക്
ചികിത്സ പിഡീയാട്രിക്സ് പോലെ ഗൗരവമുള്ളതായി കാണും തുടങ്ങിയ
പ്രഖ്യാപനങ്ങളാണ് ഇതില് ഉണ്ടായിരുന്നത്. എന്തായാലും ഇത്തരം
ശ്രമങ്ങള്ക്കൊന്നും വിചാരിച്ചത്ര ഫലം കിട്ടിയില്ല. വയോധികരുടെ
ചികിത്സയ്ക്ക് ഒരു ആസ്പത്രിയിലും പ്രത്യേക സംവിധാനം
ഏര്പ്പെടുത്തിയിട്ടില്ല. നാഷണല് പ്രോഗ്രാം ഓഫ് ഹെല്ത്ത് കെയര് എല്ഡര്ലി
2010ലാണ് കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ചത്. 2017 ആകുമ്പോഴേക്കും
രാജ്യത്തെ എല്ലാ ജില്ലകളിലും ഇത് എത്തിക്കാനുള്ള പദ്ധതിയും കടലാസിലാണ്.

(Visited 28 times, 1 visits today)