മയ്യഴിയുടെ തീരങ്ങളില്‍

0

സുര്‍മിത റിഷാദ്

ഇന്ത്യയിലെ ഒരു ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോള്‍
പുതുച്ചേരി )ഭാഗമായ മയ്യഴി കേരളത്തിന്റെ കോഴിക്കോട്,കണ്ണൂര്‍ എന്നീ
ജില്ലകള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്.രാഷ്ട്രീയമായി കേന്ദ്ര ഭരണ
പ്രദേശമായ പുതുച്ചേരിയുടെ ഒരു ഭാഗമാണ് മയ്യഴി.സാംസ്കാരികമായി
കേരളത്തിന്റെ ഒരു ഭാഗമാണ് ഈ പ്രദേശം.
അഴിയൂര് എന്ന ഗ്രാമത്തിന്റെ ഭാഗമായിരുന്നു മയ്യഴി.അഴി എന്നാല്‍
കടലും പുഴയും ചേരുന്ന സ്ഥലം എന്നാണ്. മയ്യം എന്ന വാക്കിന് മദ്ധ്യം എന്നും
അര്‍ത്ഥമുണ്ട്.
പണ്ട് കാലത്ത് ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഏലം കയറ്റി അയച്ചിരുന്നത്
മാഹി വഴിയായിരുന്നു.ഫ്രഞ്ചുകാരുടെ ചരിത്രം 1721നാണ് ആരംഭിക്കുന്നത്.
പടിഞ്ഞാറന് തീരത്ത് ബ്രിട്ടീഷുകാര് കച്ചവടാധിപത്യം സ്ഥാപിച്ചതോടെയാണ്
ഫ്രഞ്ചുകാരും ഇന്ത്യയിലേക്ക് തിരിഞ്ഞത്.ബ്രിട്ടീഷ്കാരുമായി കച്ചവടത്തില്
മത്സരിക്കാന് അവര്ക്ക് ഭദ്രമായ ഒരു വ്യാപാര കേന്ദ്രം എന്ന നിലക്കാണ്
മയ്യഴി തെരെഞ്ഞെടുത്തത്.അതിനു മുമ്പ് തലശ്ശേരിയിലായിരുന്നു
കേന്ദ്രീകരിച്ചത്.
ആദ്യകാലത്ത് മയ്യഴിയുടെ അധിപന് വടകര വാഴുന്നോര് ആയിരുന്നു.17ാം
നൂറ്റാണ്ട് വരെ കോലത്തിരിയുടെ കോയ്മ അംഗീകരിച്ചിരുന്ന വടകര വാഴുന്നോരെ
കടത്തനാട്ട് രാജാവ് എന്നായിരുന്നു വിളിച്ചിരുന്നത്.ഫ്രഞ്ചുകാര് 1670ല്
തലശ്ശേരി നാടുവാഴിയായിരുന്ന കുറുങ്ങോത്ത് നായരുടെ സഹായ
ഹസ്തവുമുണ്ടായിരുന്നു.എന്നാല് തലശ്ശേരിയിലെ ഇംഗ്ളീഷുകാരുമായി
മത്സരിക്കാന് അവര്ക്കായില്ല.തുടര്ന്ന് 1721ലാണ് മയ്യഴിയില് ഫ്രഞ്ചുകാര്
എത്തുന്നത്..സെങ് ലൂയി എന്ന കപ്പലില് മയ്യഴിയിലെത്തിയ ഫ്രഞ്ച് കമ്പനിയുടെ
പ്രതിനിധിയായ മൊല്ലന്തേന മയ്യഴിയുടെ അധിപനായ വടകര വാഴുന്നോര്
സ്വീകരിച്ചു.1722ല് വാഴുന്നോരുടെ അനുമതിയോടെ ഫ്രഞ്ചുകാര് ഒരു കോട്ടയും
പാണ്ടികശാലയും പണിതു.ആദ്യം പണിത കോട്ട മാഹിയിലെ
ചെറുകല്ലായിലായിരുന്നു.സെന്റ് ജോര്ജ് ഫോര്ട്ട് എന്നായിരുന്നു അതിന്റെ
പേര്.1739ലാണ് അത് പണിതത് .അതിനു ശേഷം പണിതതാണ് ഫോര്ട്ട് മാഹി.ഈ
ഭീമാകാരമായ കോട്ട 1769ലാണ്  പൂര്ത്തീകരിച്ചത്.എന്നാല്
ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തില് ഈ കോട്ട  തകര്ന്നു.ഇവ രണ്ടും കൂടാതെ
ഫോര്ട്ട് ദൂഫേന്,ഫോര്ട്ട് കോന്തെ എന്നിങ്ങനെ രണ്ടു കോട്ടകള് കൂടി
ഫ്രഞ്ചുകാര് മാഹിയില് നിര്മിച്ചു.
മയ്യഴിയെ പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദന് എഴുതിയ മലയാളം
നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില് 1974ല് ആണ് ഈ ക്യതി
പ്രസിദ്ധീകരിക്കപ്പെട്ടത്.മയ്യഴിയെ പ്രശസ്തിയിലെത്തിച്ച ഒരു നോവല്
എന്നതിനപ്പുറം മയ്യഴിയുടെ സാംസ്കാരിക അപഗ്രഥനം കൂടിയാകുന്നു ഇത്.
എം.മുകുന്ദനെപ്പോലെ മയ്യഴി  മലയാളത്തിനു നല്കിയ മറ്റൊരു
പ്രതിഭാശാലിയാണ് മയ്യഴി എന്ന ഗ്രന്ഥത്തിന്റെ കര്ത്താവും ചരിത്രകാരനുമായ
സി.എച്ച് ഗംഗാധരന് അധിനിവേശത്തിനപ്പുറം ഫ്രഞ്ചിന്റെയും മലയാളത്തിന്റെയും
സാംസ്കാരിക ഇഴുകിച്ചേരല് ആണ് അക്ഷരാര്ത്ഥത്തില് മയ്യഴിയുടെ ചരിത്രം.

(Visited 13 times, 1 visits today)