മമ്മൂട്ടി അധോലോകനായകനാകുന്നു

0

gangsterആഷിക്‌ അബു സംവിധാനം ചെയ്യുന്ന ഗാംഗ്‌സ്റ്റര്‍ എന്ന സിനിമയില്‍ മമ്മൂട്ടി അധോലോക നായകന്റെ റോളിലെത്തുന്നു. അക്‌ബര്‍ അലി ഖാന്‍ എന്ന അധോലോകനായകനെയാണ്‌ മെഗാതാരം മമ്മൂട്ടി അവതരിപ്പിക്കുന്നത്‌ .

ഈ ചിത്രത്തിലൂടെ മമ്മൂട്ടിയും മീരാ ജാസ്‌മിനും വീണ്ടും ജോഡി ചേരുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്‌ . ശ്യാമപ്രസാദിന്റെ ഒരേകടലിനു ശേഷം മമ്മൂട്ടിയും മീരയും ജോഡി ചേരുന്ന ഗാംഗ്‌സ്റ്ററിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ഫഹദ്‌ ഫാസിലാണ്‌ .

ഡാ തടിയാ ഫെയിം ശേഖര്‍ മേനോനും ആഷിക്‌ അബു-മമ്മൂട്ടി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌ . കൂടാതെ തമിഴ്‌ നടന്‍ പാര്‍ത്ഥിപന്‍, രോഹിണി ഹട്ടംങ്കടി എന്നിവരും താരനിരയിലുണ്ട്‌.

(Visited 2 times, 1 visits today)