മണിക്ക്‌ കരള്‍ രോഗമുള്ളതായി അറിയില്ലെന്ന്‌ ഭാര്യ….മരണത്തില്‍ സംശയമുണ്ടെന്ന് സഹോദരന്‍

0

കലാഭവന്‍ മണിയുടെ ആന്തരീകാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം ഉള്ളതായി സൂചന.ആന്തരീക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തില്‍ ഇതു വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം.പരിശോധനാ ഫലം വെള്ളിയാഴ്ച അധികൃതര്‍ക്ക് കൈമാറും.ഓര്‍ഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെട്ട കീടനാശിനിയാണ് ഉള്ളതെന്ന് നിഗമനം.മരണകാരണമാകുന്ന അളവില്‍ മെഥനോള്‍ മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നതാണ് സൂചന.

അതിനിടയില്‍ മണിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് സഹോദരന്‍ ഐര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.മണിയോടൊപ്പമുണ്ടായിരുന്ന ജോലിക്കാരെയും അവിടെയെത്തിയവരെയും സംശയമുണ്ടെന്നും മണി മദ്യപിച്ച പാടി എന്ന ഔട്ട്ഹൗസ് പെട്ടെന്നു തന്നെ വൃത്തിയാക്കിയതും സംശയങ്ങളുയര്‍ത്തുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. എങ്ങിനെ മണിയുടെ ശരീരത്തില്‍ മീതൈല്‍ ആല്‍ക്കഹോള്‍ എങ്ങിനെ വന്നുവെന്നും അന്വേഷിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു

സിനിമാ നടനും അവതാരകനുമായ സാബു ഇവിടെയെത്തിയിരുന്നുവെന്നും മദ്യപിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം അറിയിച്ചത് മണിയുടെ മാനേജരായിരുന്നു. മദ്യം ഒഴിച്ചു കൊടുത്തവരെയും സംശയമുണ്ട്.കുടുംബത്തില്‍ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

മണിയുടെ സഹായികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

(Visited 6 times, 1 visits today)