ഭംഗി കൂട്ടാന്‍ പെബിള്‍സ്

0

വീട്ടിനകത്തും പുറത്തും  പെബിൾസ് വിരിക്കുന്നത് ഇന്നു പതിവു കാഴ്‌ചയാണ്. കാഴ്‌ചയ്‌ക്കുള്ള ഭംഗിമാത്രമല്ല പെബിള്‍സിനെ പ്രിയങ്കരമാക്കുന്നത്. പുല്ലു വളരുന്നതു തടയാം, ഇഴജന്തുക്കൾ അടുക്കില്ല ഇങ്ങനെ പല ഗുണങ്ങളുണ്ട് ഇവ മുറ്റത്തു വിരിച്ചാൽ.   ഗ്രാവലോ പേവിംഗ് ടൈല്‍സോ പോലെ ചൂടുകൂടില്ല എന്ന മെച്ചവുമുണ്ട്. എന്നാൽ പെബിൾസ് വിരിക്കും മുൻപ്  ഭൂമി ട്രീറ്റ് ചെയ്യണം.  ഇതിനായി  അഗ്രൊഷേഡ് വിരിക്കണം. അതിനു മുകളില്‍ ഒന്നര രണ്ട് ഇഞ്ചു കനത്തിൽ പരവതാനി പോലെയാണ്  പെബിൾസ് ഇടുന്നത്.  വെള്ള ലൈംസ്‌റ്റോൺ ആണ് മുറ്റത്ത് വിരിക്കാൻ ഏറ്റവും പോപ്പുലർ. വില കുറവും ഇതിനു തന്നെ.

തോട്ടത്തിന്റെ വശങ്ങളും നടപ്പാതയും പെബിൾസ് ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്. പല  നിറത്തിലും തരത്തിലും വലിപ്പത്തിലുമുള്ള പെബിൾസ് ഇന്നു വിപണിയിൽ ലഭ്യമാണ്. വീടിനകവും പെബിള്‍സ് ഉപയോഗിച്ച് ഒരുക്കാം. ചെടികളും പൂക്കളും  വയ്‌ക്കുന്നതുപോലെതന്നെ പെബിൾസ് ഇടുന്നതും ഇന്റീരിയറിന്റെ ഭംഗി കൂട്ടും.  ചിലർ ചെടിച്ചട്ടിയിലെ മണ്ണു മറയ്‌ക്കാൻ  പെബിൾസ് ഉപയോഗിക്കാറുണ്ട്. ഗ്ലാസ്  ഫ്ലവർ വേസുകളിൽ ഇവ ഇട്ടാൽ വേസ് ഉറച്ചു നിൽക്കും ഭംഗിയും കൂടും.

(Visited 57 times, 1 visits today)