ബോസ്റ്റണ്‍ സ്‌ഫോടനം: രണ്ടുപേരുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു

0

Boston
ബോസ്റ്റണ്‍: ബോസ്റ്റണ്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ എഫ്ബിഐ പുറത്തുവിട്ടു. മാരത്തണ്‍ നടന്ന സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവസ്ഥലത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ രണ്ടുപേരുടെ ദൃശ്യങ്ങളാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്.
ബോസ്റ്റണില്‍ മാരത്തണ്‍ മത്സരത്തിനിടെ ബോംബ് സ്‌ഫോടനം നടക്കുന്നതിന് തൊട്ടു മുമ്പ് ഫിനിഷിങ് ലൈനിനു സപീമാണ് ഇരുവരെയും കണ്ടെത്തിയത്.
തിരക്കുള്ള നടപ്പാതയിലാണ് ഇരുവരും നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടു പേരും പുറത്ത് ബാഗ് തൂക്കിയിട്ടുണ്ട്. ഒരാള്‍ ഇരുണ്ടതും മറ്റേയാള്‍ വെളുത്തതുമായ തൊപ്പികള്‍ ധരിച്ചിട്ടുണ്ട്. എഫ്ബിഐ ഏജന്റ് റിച്ചാര്‍ഡ് ഡെസ് ലൗറിയേഴ്‌സാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. പ്രതികളെന്ന് സംശയിക്കുന്നവരില്‍ വെളുത്ത തൊപ്പി ധരിച്ച ആള്‍ തന്റെ ബാഗ് രണ്ടാമത്തെ സ്‌ഫോടനം നടന്ന സ്ഥലത്തെ ഫോറം റെസ്‌റ്റോറന്റിനു സമീപം നിലത്തിടുന്നതായി ക്യാമറയില്‍ കാണുന്നുണ്ട്. ഇരുവരെയും ആയുധധാരികളായും അക്രമികളായും സംശയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സി പുറത്തുവിട്ടിട്ടില്ല.

(Visited 4 times, 1 visits today)