ബോസ്റ്റണ്‍ സ്‌ഫോടനം: രണ്ടാംപ്രതി സര്‍നേവ് പിടിയില്‍

0

ബാസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിങ് ലൈനില്‍ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ പ്രതി boston-culpritസോക്കര്‍ എസ് സര്‍നേവ് പിടിയിലായി. മാരത്തണിന്റെ ഫിനിഷിങ് ലൈനില്‍ ബോംബ് സ്ഥാപിച്ചത് സോക്കറും സഹോദരന്‍ തമര്‍ലാനുമാണെന്ന് എഫ്ബിഐ കണ്ടെത്തിയിരുന്നു. ഇവരുടെ രേഖചിത്രം പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം മസാച്യുസ്റ്റാറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലുണ്ടായ വെടിവെയ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.വെടിവെയ്പ് നടത്തിയതും സര്‍നേവ് സഹോദരന്‍മാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

ഇതെത്തുടര്‍ന്ന് ബോസ്റ്റണിന്റെ പ്രാന്തപ്രദേശമായ വാട്ടര്‍ടൗണില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സോക്കറുടെ സഹോദരന്‍ തമര്‍ലാന്‍ സര്‍നേവ് കൊല്ലപ്പെട്ടിരുന്നു. ഭീകരന്‍ അപകടകാരിയായതിനാല്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് നഗരവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബോസ്റ്റണ്‍ മെട്രോസര്‍വീസ് ഉള്‍പ്പെടെ വാഹനഗതാഗതവും നിര്‍ത്തിവച്ചിരുന്നു

 

(Visited 5 times, 1 visits today)