ബേബി പൗഡറില്‍ വിഷാംശം : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ലൈസന്‍സ് റദ്ദാക്കി

0

po
പ്രമുഖ ബേബി പൗഡര്‍ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ലൈസന്‍സ് റദ്ദാക്കി. ബേബി പൗഡര്‍ നിര്‍മാണത്തിന് നിയമാനുസൃതമല്ലാത്ത രീതി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ്, സൗന്ദര്യവര്‍ധക വസ്തുക്കളുടേയും ബേബി പൗഡറിന്റെയും നിര്‍മാണത്തിനായി മുബൈയ്ക്കടുത്ത് മുലുണ്ടിലുള്ള പ്ലാന്റിനു നല്‍കിയിരുന്ന ലൈസന്‍സ് ആരോഗ്യ വകുപ്പ് അധികൃതര്‍ റദ്ദാക്കിയത്. സ്‌റ്റെറിലൈസേഷന് ഉപയോഗിച്ച വിഷ പദാര്‍ഥത്തിന്റെ അംശം പൗഡറില്‍ കണ്ടെത്തി.

മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയിലാണു പൗഡര്‍ നിര്‍മാണത്തിന് അശാസ്ത്രീയ രീതി അവലംബിക്കുന്നതായി കണ്ടെത്തിയത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ മുലുണ്ടിലുള്ള പ്ലാന്റില്‍ സംഘം പരിശോധന നടത്തിയിരുന്നു. എതിലിന്‍ ഓക്‌സൈഡ് എന്ന വിഷ പദാര്‍ഥത്തിന്റെ അംശം പൗഡറില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ഈ പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കിയത്.
പൗഡര്‍ അണുവിമുക്തമാക്കുന്നതിനാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഈ പദാര്‍ഥം, ശ്വാസകോശം തകരാറിലാകുന്നതിനും ഓക്കാനം, ഛര്‍ദി എന്നിവയ്ക്കും കാരണമാകും. ക്യാന്‍സറിനും കാരണമാകുന്നതാണിത്.

തീരുമാനത്തിനെതിരേ അപ്പീല്‍ പോകുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് പെഗ്ഗി ബോള്‍മാന്‍ പറഞ്ഞു. ലൈസന്‍സ് റദ്ദാക്കിയതിന്റെ പേരില്‍ പ്ലാന്റ് അടയ്ക്കില്ലെന്നും അവര്‍ പറഞ്ഞു. ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന സ്‌റ്റെറിലൈസേഷന്‍ രീതിയാണിതെന്നും, ഉത്പന്നങ്ങള്‍ സംബ്ധിച്ച് ഉപയോക്താക്കളില്‍നിന്ന് ഇതേവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും, ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അവര്‍ പറഞ്ഞു.

(Visited 1 times, 1 visits today)