ബീഹാറില്‍ ജെഡിയുമായി സഖ്യം തുടരുമെന്ന് ബിജെപി

0

shanawas-hussain
ബീഹാറില്‍ ജെ.ഡി.യുവുമായി സഖ്യം തുടരാന്‍ ബിജെപി തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. ഏതെങ്കിലും പാര്‍ട്ടിക്കല്ല, സഖ്യത്തിനാണ് ജനം വോട്ടുചെയ്തതെന്ന് ജെ.ഡി.യു ഓര്‍ക്കണമെന്നും ബിെജപി വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മംഗല്‍പാണ്ഡെ, ബീഹാര്‍ ഡപ്യൂട്ടി മുഖ്യമന്ത്രി സുശീല്‍മോഡി, മുതിര്‍ന്ന നേതാവ് സി.പി.ഠാക്കൂര്‍, ബീഹാറില്‍നിന്നുളള കേന്ദ്രനേതാക്കളായ രവിശങ്കര്‍പ്രസാദ് , ഷാനവാസ് ഹുസൈന്‍തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തു. നരേന്ദ്രമോഡിയെ നിശിതമായി വിമര്‍ശിക്കുന്ന ജെഡിയുവുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്നാണ് ബിജെപി ബീഹാര്‍ഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രനേതൃഹ്നത്വം മൃദുസമീപനം കൈക്കൊള്ളുകയായിരുന്നു .

(Visited 7 times, 1 visits today)