ബിജെപി കര്‍ണാടകയെ കൊള്ളയടിക്കുന്നു:രാഹുല്‍

0

Rahul Gandhi Congress_0_0_0

ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍. അഞ്ചുവര്‍ഷം ബിജെപി സര്‍ക്കാര്‍ കര്‍ണാടകയെ കൊള്ളയടിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റായ്്ച്ചൂരില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. അധികാരത്തില്‍ വരുന്നതിനുമുമ്പ് നല്‍കിയ വാഗ്ദാനങ്ങളൊന്നും ബിജെപി നടപ്പാക്കിയില്ല. ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസം നഷ്ടപ്പെട്ടതായും കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള രാഹുല്‍ ഗാന്ധിയുടെ പത്തു ദിവസത്തെ പ്രചരണ പരിപാടികള്‍ക്ക് ഇതോടെ തുടക്കമായി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്നിവരും വരുംദിവസങ്ങളില്‍ കര്‍ണാടകയില്‍ പ്രചരണത്തിനെത്തും

(Visited 2 times, 1 visits today)