ബാലികയുടെ കൊലപാതകം; പിടിയിലായ പോറ്റമ്മ തിരുവാഭരണമോഷണക്കേസിലെ പ്രതി

0

devika
കോഴിക്കോട് ആറു വയസുകാരിയെ മര്‍ദ്ദിച്ചു കൊന്ന പോറ്റമ്മ ദേവിക ആലുവയിലെ ഒരുക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച കേസിലെ പ്രതി. രണ്ടാം ഭര്‍ത്താവായ ക്ഷേത്ര പൂജാരിക്കൊപ്പം ചേര്‍ന്നാണ് തിരുവാഭരണം മോഷ്ടിച്ചത്. ഇതുവരെ മൂന്നു വിവാഹങ്ങള്‍ കഴിച്ച ദേവികയുടെ ആദ്യ പേര് റംലത്ത് ബീവിയെന്നാണ്.

ആറു വയസുകാരി അതിഥി നമ്പൂതിരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് രണ്ടാനമ്മ ദേവികയും അഛ്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും ചേര്‍ന്നായിരുന്നു. ദേവികയുടെ വിലാസം തേടി അന്വേഷണം നടത്തിയ പൊലീസ് ഞെട്ടി. ആലുവയിലെ ഒരുക്ഷേത്രത്തില്‍ തിരുവാഭരണം കവര്‍ന്ന കേസിലെ പ്രതി. തിരുവാഭരണം കവരാന്‍ കൂട്ടുപ്രതിയായത് ദേവികയുടെ രണ്ടാംഭര്‍ത്താവ് രാമന്‍ നമ്പൂതിരിയും. ഈ കേസ് പെരുമ്പാവൂര്‍ കോടതിയില്‍ വിചാരണയിലാണ്.

ഈ സ്ത്രീയുടെ ആദ്യ വിവാഹം പതിമൂന്നാം വയസില്‍. ഈ ബന്ധത്തില്‍ രണ്ടു പെണ്‍മക്കള്‍. പിന്നീട് ഈ ബന്ധം ഉപേക്ഷിച്ച ശേഷം മതം മാറി. ആലുവയിലെ ക്ഷേത്രപൂജാരിയെ പിന്നീട് വിവാഹം കഴിച്ചു. തിരുവാഭരണ കേസില്‍ പ്രതിയായതോടെ രണ്ടാംഭര്‍ത്താവിനെ ഉപേക്ഷിച്ചു. അങ്ങനെയിരിക്കെയാണ്, സുബ്രഹ്മണ്യന്‍ നമ്പൂതിരി പത്രത്തില്‍ നല്‍കിയ വിവാഹ പരസ്യം ദേവിക കാണുന്നത്. ഗായികയും ചിത്രകാരിയുമായ ദേവികയെ മുതിര്‍ന്ന മകളോടൊപ്പം സുബ്രഹ്മണ്യന്‍ സ്വീകരിച്ചു. ബൈക്കപകടത്തില്‍ ഭാര്യ മരിച്ച് ആറു മാസം പിന്നിട്ടപ്പോഴാണ് സുബ്രഹ്മണ്യന്‍ ദേവികയെ വിവാഹം കഴിക്കുന്നത്. രണ്ടു മക്കളേയും സുബ്രഹ്മണ്യന്‍ ഒപ്പംകൂട്ടി. പിന്നീട്, കോഴിക്കോട് ബിലാത്തിക്കുളം ക്ഷേത്രത്തില്‍ പൂജാരിയായി ജോലിയില്‍ പ്രവേശിച്ചു. വാടകവീട്ടില്‍ കഴിയുന്നതിനിടെ മകള്‍ അതിഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. പോറ്റമ്മയും അച്ഛനും പട്ടികകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതാണ് മരണത്തിനിടയാക്കിയത്. തിളച്ച വെള്ളം ദേഹത്തൊഴിച്ച് പൊള്ളിച്ചതും രണ്ടാനമ്മയാണ്. മകളുടെ പിതൃത്വത്തില്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിക്കുള്ള സംശയും മര്‍ദ്ദനത്തിന്റെ ആക്കംകൂട്ടി.

 

 

(Visited 1 times, 1 visits today)