ബാഡ്മിന്റണ്‍: സിന്ധുവിന് ക്വാര്‍ട്ടറില്‍ തോല്‍വി

0

sindhu
ബാഡ്മിന്റണ്‍ ഏഷ്യാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിരാമമിട്ട് പി.വി. സിന്ധു വനിതാ സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ പുറത്ത്. മൂന്നുസെറ്റുകള്‍ നീണ്ട കനത്തപോരാട്ടത്തില്‍ ഏഴാം സീഡ് ജപ്പാന്റെ എറിക്കോ ഹിരോസെയാണ് സിന്ധുവിനെ തോല്പിച്ചത്. സ്‌കോര്‍: 1921, 2116, 1121.

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആദ്യ സെറ്റ് ജപ്പാനീസ് താരം 1921 ന് നേടി. എന്നാല്‍, രണ്ടാംസെറ്റില്‍ തിരിച്ചുവരവ് നടത്തിയ 17കാരിയായ ഹൈദരാബാദ് താരം, 1414 ല്‍ നില്‍ക്കുമ്പോള്‍ മികച്ച സ്മാഷുകളിലൂടെ തുടര്‍ച്ചയായ അഞ്ചുപോയന്റ് നേടി സ്‌കോര്‍ 1914 ലെത്തിക്കുകയും തുടര്‍ന്ന് സെറ്റ് കരസ്ഥമാക്കി സമനില പിടിക്കുകയും ചെയ്തു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഒരുഘട്ടത്തില്‍ 55ന് ഒപ്പമെത്തിയ ലോക 16ാം നമ്പറായ സിന്ധു പിന്നീട് ജപ്പാന്‍ താരത്തിന്റെ കരുത്തിന് മുന്നില്‍ പിന്നാക്കം പോയി. 1121 ന് സെറ്റ് പിടിച്ചെടുത്ത എറിക്കോ ഹിരോസെ മത്സരം സ്വന്തമാക്കി സെമിഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു.

 

(Visited 6 times, 1 visits today)