ബാംഗ്ലൂര്‍ സ്‌ഫോടനം: 2 മലയാളികളെ കസ്റ്റഡിയിലെടുത്തു

0

Banglore_SL_17042013
ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2 മലയാളികളെ എന്‍ .ഐ.എ കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശികളായ ഇവരെ ചെന്നെയിലെത്തിച്ചു. വിശദമായ ചോദ്യംചെയ്യലിനുശേഷം ഇവരെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോകും.

സ്‌ഫോടനത്തിനുപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് കോട്ടയം സ്വദേശികളായ 2 മലയാളികള്‍ പിടിയിലായത്. വാഹന ഇടപാടുകാരായ ഇവര്‍ മുഖേനയാണ് സ്‌ഫോടനത്തിനുപയോഗിച്ച ബൈക്ക് വിറ്റത്. എന്നാല്‍ പിടിയിലായവരുടെ പേരോ മറ്റു വിവരങ്ങളോ കൈമാറാന്‍ തമിഴ്‌നാട് ക്യുബ്രാഞ്ച്് പോലീസ് തയ്യാറായില്ല. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വെല്ലൂരില്‍ വച്ച് കസ്റ്റഡിയിലായ 4 പേരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോഴാണ് അന്വേഷണം കേരളത്തിലേക്ക് നീണ്ടത്.

പിടിയിലായ 2 മലയാളികള്‍ കഴിഞ്ഞ ദിവസം വെല്ലൂരില്‍ പിടിയിലായവരുടെ മൈബൈല്‍ ഫോണുകളിലേക്ക് നിരന്തരം വിളിച്ചിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതിനെ തുടര്‍ന്നാണ് എന്‍.ഐ .എ സംഘവും തമിഴ്‌നാട് ക്യുബ്രാഞ്ച് പോലീസും ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചെന്നെയിലെത്തിച്ചു വിശധമായി ചോദ്യം ചെയ്യുകയാണ്. ബൈക്ക് ആര്‍ക്കൊക്കെ വിറ്റു, ബൈക്ക് എങ്ങനെ ബാംഗ്ലൂരിലെത്തി എന്നിവയാണ് ഇവരില്‍ നിന്ന് ചോദിച്ചറിയുന്നത്.

 

(Visited 3 times, 1 visits today)