ബംഗ്ലാദേശില്‍ കെട്ടിടസമുച്ചയം ഇടിഞ്ഞുവീണുണ്ടായ അപകടം: മരണം 352 ആയി

0

ban
ബംഗ്ലാദേശില്‍ കെട്ടിടസമുച്ചയം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 354ആയി. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മൂന്നു ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സ്ത്രീകളായ ജോലിക്കാരാണ് മരിച്ചവരിലേറെയും. മൂന്നാം ദിവസവും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് പേരെ ജീവനോടെ രക്ഷപെടുത്താനായത് രക്ഷാപ്രവര്‍ത്തകര്‍ക്കും പ്രതീക്ഷ നല്‍കിയിട്ടുണ്ട്. 3122 ജോലിക്കാര്‍ അപകടസമയത്ത് ജോലിക്കുണ്ടായിരുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. 1500ലേറെ പേരെ രക്ഷപ്പെടുത്തി.

സ്ത്രീകളായ ജോലിക്കാരാണ് മരിച്ചവരിലേറെയും. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. പാശ്ചാത്യവസ്ത്രങ്ങളുടെ ചില്ലറവ്യാപാരം നടത്തുന്ന ഷോപ്പുകള്‍ ഉള്‍പ്പെടുന്ന റാണാ പ്ലാസയെന്ന എട്ടുനില കെട്ടിടമാണ് ബുധനാഴ്ച തകര്‍ന്നത്. ധാക്കയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സവാറിലാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ ഫാക്ടറി ഉടമ ഉള്‍പ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിടനിര്‍മാണത്തിനും തൊഴിലാളികളെ നിര്‍ബന്ധപൂര്‍വം പണിയെടുപ്പിച്ചതിനുമാണ് കേസ്.

തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.ഒരു ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര്‍ മരിച്ച സംഭവത്തിന് അഞ്ചുമാസങ്ങള്‍ക്കുശേഷമാണ് ബംഗ്ലാദേശില്‍ വീണ്ടുമൊരു ദുരന്തം. ഇത് ബംഗ്ലാദേശിലെ വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

 

 

 

(Visited 5 times, 1 visits today)