ബംഗ്ലാദേശില്‍ കലാപം: പത്ത് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

0

bangladesh-protest-blasphemy-law-295
മതനിന്ദയ്‌ക്കെതിരെ കടുത്ത് ശിക്ഷ നല്‍കുന്ന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. നഗരത്തിലെ സുപ്രധാനമായ ആറ് ഹൈവേകളും ഉപരോധിച്ച പ്രക്ഷോഭകര്‍ ഗതാഗതം സ്തംഭിപ്പിച്ചു. ഹെഫാജത്ഇഇസ്ലാം എന്ന സംഘടനയാണ് പ്രക്ഷോഭം നയിക്കുന്നത്.

രണ്ട് ലക്ഷത്തോളം പേരാണ് പ്രക്ഷോഭ ജാഥയില്‍ പങ്കെടുത്തത്. ഒരു ലക്ഷത്തോളം പേരാണ് ടോങി നഗരത്തിലെ പ്രധാന ഹൈവേകളില്‍ ഗതാഗത തടസം സൃഷ്ടിച്ചത്. വിവിധ ഗ്രാമങ്ങളില്‍ നിന്നുമെത്തിയ പ്രക്ഷോഭകര്‍ വടികളുമായി രാജ്യത്തെ ഏറ്റവും വലിയ പള്ളിയില്‍ തടിച്ചുകൂടിയതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രക്ഷോഭകര്‍ പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് പോലീസ് ഇടപെട്ടതോടെ പ്രക്ഷോഭകര്‍ അക്രമാസക്തരായി. തുടര്‍ന്ന് പോലീസ് ടിയര്‍ഗ്യാസും റബര്‍ ബുളളറ്റുകളും പ്രയോഗിച്ചു. സമരക്കാര്‍ കല്ലും ഇഷ്ടികയും ഉപയോഗിച്ചാണ് പോലീസിനെ നേരിട്ടത്.

നിരീശ്വരവാദികളെ തൂക്കിലേറ്റണം എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാന്‍ ഢാക്ക നഗരത്തിലെ നിരത്തുകളില്‍ നിറഞ്ഞത്. അവാമി ലീഗ് സര്‍ക്കാര്‍ മതനിന്ദക്കാര്‍ക്കെതിരെ മൃദു സമീപനം പുലര്‍ത്തുന്നു എന്നും സമരക്കാര്‍ ആരോപിക്കുന്നു.

ഇതേസമയം, മതനിന്ദക്കാരെ ശിക്ഷിക്കാന്‍ നിലവിലെ നിയമങ്ങള്‍ ധാരാളമാണെന്നും സമരം പിന്‍വലിക്കണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു. ഇസ്ലാമിനെയോ പ്രവാചകനെയോ നിന്ദിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

(Visited 1 times, 1 visits today)