ബംഗാളില്‍ മന്ത്രിമാരെ കൈയ്യേറ്റം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

0

Trinamool Congress chief Banerjee attends a news conference in Kolkata
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയെയും ധനമന്ത്രി അമിത് മിശ്രയെയും കയ്യേറ്റം ചെയ്ത കേസില്‍ നേതാക്കളടക്കം 6 എസ്എഫ്‌ഐക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.അഖിലേന്ത്യാജനറല്‍സെക്രട്ടറി ഋതബ്രതാ ബാനര്‍ജിയും അറസ്റ്റിലായവരില്‍പ്പെടും. കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍, ഔദ്യോഗികകൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍,തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഏപ്രില്‍ 9 ന് ഡല്‍ഹി ആസൂത്രണകമ്മീഷന്‍ ഓഫീസില്‍ വെച്ചാണ് മമതക്കും അമിത് മിശ്രക്കുമെതിരെ പ്രതിഷേധപ്രകടനം നടത്തിയത്.അമിത് മിശ്രയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു.
പശ്ചിമബംഗാള്‍ എസ്എഫ്‌ഐ നേതാവ് സുധീപ്‌തോ ഗുപ്ത പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു കയ്യേറ്റം ശ്രമം. സംഭവത്തില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജി ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ അടക്കമുള്ളവരോട് തട്ടിക്കയറിയിരുന്നു.
നിരവധി സിപിഐ(എം) ഓഫീസുകള്‍ക്കു നേരെ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. പ്രധാനമന്ത്രിയടക്കമുള്ളവര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

(Visited 2 times, 1 visits today)