ഫുട്ബോൾ കളിക്കുന്നത് വ്യക്‌തിഗത നേട്ടങ്ങൾക്കു വേണ്ടിയല്ലെന്ന് ബാഴ്സലോണ താരം നെയ്മർ

0

ലാ ലിഗയുടെ ഒദ്യോഗിക വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് സൂപ്പർ താരം ഇക്കാര്യം പറഞ്ഞത്. ബാലൻദ്യോർ പുരസ്കാരം ഏതൊരു ഫുട്ബോൾ താരവും ഏറ്റവംു വിലമതിക്കുന്നതാണെന്നും എന്നാൽ ആ പുരസ്കാരം ലഭിച്ചില്ല എന്നതുകൊണ്ട് നിരാശപ്പെടാൻ താനില്ലെന്നുമാണ് നെയ്മർ വ്യക്‌തമാക്കിയത്. ഇത്തവണത്തെ ബാലൻദ്യോർ പുരസ്കാരത്തിനുല്ള ചുരുക്ക പട്ടികയിലെ ആദ്യമൂന്നിൽ സ്‌ഥാനംപിടിക്കാൻ നെയ്മറിനു കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വർഷം ഫൈനലിസ്റ്റുകളുടെ പട്ടിക വരെയെത്തിയെങ്കിലും അവസാനനിമിഷം സഹതാരം മെസ്സി പുരസ്കാര ജേതാവാകുകയായിരുന്നു. ഇപ്പോൾ താൻ ഏറെ സന്തോഷവാനാണെന്നും അത് മുന്നോട്ടും അങ്ങനെതന്നെയായിരിക്കുമെന്നും നെയ്മർ വ്യക്‌തമാക്കി. ലാ ലിഗയിൽ തനിക്കും ടീമിനും ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നും നെയ്മർ പറഞ്ഞു.

(Visited 1 times, 1 visits today)