പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കും: രമേശ് ചെന്നിത്തല

0

RAMESH_CHENNITHALA_9010e
എന്‍എസ്എസിന്റേയും എസ്എന്‍ഡിപിയുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ തയ്യാറെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം എന്‍എസ്എസും എസ്എന്‍ഡിപിയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു. രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞതുകൊണ്ട് എന്‍എസ്എസിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും എന്നാല്‍ എന്‍എസ്എസ് തള്ളിപ്പറഞ്ഞാല്‍ രമേശ് തെക്കുവടക്കു നടക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

അതേസമയം, ഷൊര്‍ണൂര്‍ നഗരസഭ അധ്യക്ഷ സ്ഥാനം എം.ആര്‍. മുരളി ഒഴിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ടര വര്‍ഷം വീതം അധികാരം പങ്കിടാനാണ് ജനകീയ വികസന സമിതിയും കോണ്‍ഗ്രസും തമ്മിലുള്ള ധാരണയെന്നും ചെന്നിത്തല പറഞ്ഞു,.

 

(Visited 1 times, 1 visits today)