പ്രധാനമന്ത്രി രാജിവെക്കണംസരബ്ജിതിന്റെ സഹോദരി

0

സരബ്ജിത്ത് സിങ് വിഷയത്തില്‍ അവഗണന തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജി വെക്കണമെന്ന് സരബ്ജിത് സിങിന്റെ സഹോദരി. സഹോദരനെ തിരിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതു വരെ ഭക്ഷണം കഴിക്കില്ലെന്നും സരബ്ജിത്തിന്റെ സഹോദരി ദല്‍ബീര്‍ കൌര്‍ പറഞ്ഞു. സഹതടവുകാരുടെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ പാക്കിസ്ഥാനിലെ ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത്തിനെ സന്ദര്‍ശിച്ചശേഷം മടങ്ങിയെത്തിയ കുടുംബം മാധ്യമങ്ങളോടു സംസാരിക്കുകകയായിരുന്നു.

സരബ്ജിത്ത് സിങ് വിഷയത്തില്‍ സര്‍ക്കാര്‍ അവഗണന കാട്ടിയതായി ദല്‍ബീര്‍ കൌര്‍ ആരോപിച്ചു. ‘സര്‍ക്കാര്‍ ഉറച്ച നിലപാട് എടുക്കാത്തതില്‍ വേദനയുണ്ട്. സഹോദരന് ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പ്രധാനമന്ത്രി രാജി വെച്ചേ മതിയാവൂ. അദ്ദേഹം അഴിമതിക്കാരാനാണ്’ ദല്‍ബീര്‍ കൌര്‍ പറഞ്ഞു.
പാക് ഡോക്ടര്‍മാര്‍ നിസ്സഹകരിച്ചതായും അവര്‍ പറഞ്ഞു. ‘രോഗ വിവരങ്ങള്‍ കൈമാറാന്‍ പോലും അവര്‍ മടിച്ചു. അവര്‍ എന്നോട് കുപിതരായി. ഞാനല്ലാതെ വേറെയാരാണ് സങ്കടപ്പെടുക? സര്‍ദാരിയോ? മന്‍മോഹന്‍ സിങ്ങോ?’അവര്‍ ചോദിച്ചു.
സഹോദരന്‍ ഇപ്പോഴും ജീവിച്ചിരിപ്പുള്ളതായി ദല്‍ബീര്‍ കൌര്‍ പറഞ്ഞു.’ കണ്ണുകള്‍ ഇപ്പോഴും അനങ്ങുന്നുണ്ട്’sarableadപാകിസ്താനില്‍ വെച്ച് മരിക്കണമെന്ന് താനാഗ്രഹിക്കുന്നില്ല. മലാലയെ വിദേശത്തേക്ക് ചികില്‍സിക്കാന്‍ വിടാമെങ്കില്‍ എന്തു കൊണ്ട് തന്റെ സഹോദരനെ വിടാന്‍ കഴിയില്ലെന്നും അവര്‍ ചോദിച്ചു. മതിയായ ചികില്‍സ ലഭിച്ചാല്‍ സഹോദരന്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നും അതിനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അവര്‍ പറഞ്ഞു.

 

(Visited 3 times, 1 visits today)