പോസ്റ്റ്‌മോര്‍ട്ടത്തിനിടെ സരബ്ജിത് സിങ്ങിന്റെ ആന്തരാവയവങ്ങള്‍ നീക്കം ചെയ്തു

0

sarabjith
സരബ്ജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നത് നിരവധി മുറിവുകള്‍. ആക്രമിച്ചത് രണ്ടിലേറെപ്പേര്‍ ചേര്‍ന്ന്. തലയോട്ടി രണ്ടായി പിളര്‍ന്നിരുന്നു. സന്ധികളും എല്ലുകളും നുറുങ്ങിയിരുന്നു.മസ്തിഷ്‌കവും ഹൃദയവും വൃക്കയും അടക്കം പ്രധാനപ്പെട്ട പല ആന്തരാവയവങ്ങളും കാണാനില്ല.

കൊടുംക്രൂരത വെളിവാക്കുന്ന ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഇന്ത്യയില്‍ നടന്ന പോസ്റ്റുമോര്‍ട്ടം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ലഹോറില്‍ നടന്ന ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പല ആന്തരാവയവങ്ങളും നീക്കം ചെയ്തു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അമൃത്‌സര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ പുറത്തുവന്നത്. തലച്ചോറ്, ഹൃദയം,വൃക്ക, പിത്താശയം എന്നിവ കാണാതായിട്ടുണ്ട്. ഇതേതുടര്‍ന്ന് ലഹോറില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ തേടുമെന്ന് ഡോ. എച്ച്. എസ്. റായിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ അഞ്ചംഗ സംഘം അറിയിച്ചു. തലയില്‍ മാത്രം ഏഴോളം മുറിവുകളുണ്ടായിരുന്നു.

സരബ് ജിത്തിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ തരണ്‍ തരണ്‍ ജില്ലയിലെ ജന്മഗ്രാമമായ ബിഖ്‌വിന്ദില്‍ സംസ്‌കരിച്ചു

 

(Visited 1 times, 1 visits today)