പോള്‍ മുത്തൂറ്റ് വധക്കേസ്: വിചാരണ ഇന്ന് വീണ്ടും തുടങ്ങുന്നു

0

paul-muthoot-murder-case
പോള്‍ മുത്തൂറ്റ് വധക്കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. വധക്കേസിലും ഗൂഢാലോചന കേസിലും സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അവ്യക്തതയുളളതായി നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. ഇരു കേസുകളിലും മുഴുവന്‍ പ്രതികളും ഹാജരാകുകയാണെങ്കില്‍ കുറ്റപത്രത്തില്‍ ഭേദഗതി വരുത്തുമെന്നാണ് സൂചന. ഇരു കേസുകളിലും ഇരുപതിലധികം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതിനിടെയാണ് കുറ്റപത്രത്തില്‍ ഭേദഗതി വരുത്തുന്നത്. ഭേദഗതി വരുത്തിയ കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചതിന് ശേഷമാകും വിചാരണനടപടികള്‍ പുനരാരംഭിക്കുക.

(Visited 4 times, 1 visits today)