പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് തുടരുന്നു

0

vadival
കണ്ണൂരില്‍ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് തുടരുന്നു. മയ്യില്‍ മരിയാംവളപ്പില്‍ , ഇബ്രാഹിമിന്റെ വീട്ടില്‍ നിന്ന് ഡിറ്റണേറ്റര്‍ അടക്കമുള്ള സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ 21 അംഗ പ്രത്യേകടീമിനെ എസ്.പി നിയമിച്ചു. റിമാന്‍ഡില്‍ കഴിയുന്ന 23 പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

നാറാത്ത് , മയ്യില്‍ പ്രദേശത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ബന്ധുക്കുളുടേയും സുഹൃത്തുക്കളുടേയും വീടുകളിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്. പിടിയിലായ പ്രതികളുടെ സുഹൃത്തുക്കള്‍ ഒളിവില് പോയതായി സൂചനയുണ്ട് .മയ്യില്‍ എസ് ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. 250 ഡിറ്റണേറ്ററുകള്‍ , 15 തോട്ട, ഒരു റോള്‍ ഫ്യൂസ് വയര്‍ എന്നിവയാണ് മരിയാംവളപ്പില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇയാള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. നാറാത്തുനിന്നും പരിസരങ്ങളില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവം അന്വേഷിക്കാന്‍ ജില്ലയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ് പി പി സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ ഇരുപത്തി ഒന്ന് അംഗ ടീമാണ് കേസില്‍ അന്വേഷണം നടത്തുക.

13 സിഐമാരും ഏഴു എസ് ഐ മാരും സംഘത്തിലുണ്ട് .ആയുധകേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങളെക്കുറിച്ചാണ് ഒരു സംഘം അന്വേഷിക്കുക .. ലഘുലേഖകളുടെ ഉറവിടം , ട്രസറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയവ രണ്ടാമത്തെ സംഘം അന്വേഷിക്കും. അഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച പ്രാഥമീക റിപ്പോര്‍ട്ട് എന്‍ ഐ എക്ക് കൈമാറിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന കമറുദീനുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ് .21 പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസ് അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.അഞ്ചുദിവസത്തെ കാലാവധിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്

 

(Visited 6 times, 1 visits today)