പെട്രോള്‍ വില ലീറ്ററിന് മൂന്ന് രൂപ കുറച്ചു

0

petrol
പൊതുമേഖല എണ്ണക്കമ്പനികള്‍ പെട്രോള്‍വില ലീറ്ററിന് മൂന്നുരൂപ കുറച്ചു. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 56 രൂപ കുറച്ചു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 94 ഡോളറിലേക്ക് താഴ്ന്നതിനെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍വില മൂന്നു രൂപ കുറച്ചത്. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയില്‍ ശരാശരി മൂന്നു ഡോളറിന്റെ കുറവാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടു നിന്നതും പെട്രോള്‍വില കുറയാന്‍ കാരണമായി.

കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഏഴു രൂപയുടെ കുറവാണ് പെട്രോള്‍വിലയില്‍എണ്ണക്കമ്പനികള്‍വരുത്തിയത്. മാര്‍ച്ച് പതിനഞ്ചിന് രണ്ടു രൂപയും ഏപ്രില്‍രണ്ടിന് 86 പൈസയും ഈ മാസം പതിനഞ്ചിന് ഒരു രൂപയും പെട്രോളിന് കുറച്ചിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍വില മൂന്നു രൂപ കുറയ്ക്കുന്നത്.

 

(Visited 4 times, 1 visits today)