പൂനെ സ്‌ഫോടനം: ഹിമായത് ബേഗിന് വധശിക്ഷ

0

26_12_28_00_Mirza_Himayat_Beg_18_4_13
പൂനെ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടന കേസിലെ മുഖ്യപ്രതി മിര്‍!സ ഹിമായത് ബേഗിന് വധശിക്ഷ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന വിശദീകരണത്തോടെയാണ് പൂനെ സെഷന്‍സ് കോടതി ഹിമായത് ബേഗത്തിന് വധശിക്ഷ വിധിച്ചത്. തിങ്കളാഴ്ച്ച ഹിമായത് ബേഗം കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2010 ലെ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഏക പ്രതിയാണ് ഹിമായത് ബേഗം.
2010ലെ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2010 സെപ്തംബറിലായിരുന്നു ബേഗ് അറസ്റ്റിലായത്.
മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ ഹിമായത് ബേഗ് സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മ്മിച്ചു നല്‍കുകയും സ്‌ഫോടനത്തിന് മുന്നോടിയായി കൊളംബോയില്‍ നടന്ന ഗുഡാലോചനയില്‍ പങ്കെടുത്തെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. ആയുധ നിയമം, ക്രിമിനല്‍ ഗൂഡാലോചന, തീവ്രവാദ നിരോധന നിയമം തുടങ്ങിയവയാണ് ബേഗത്തിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍. പ്രോസിക്യൂഷന്റെ വാദം പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ടാണ് പൂനെ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
സ്‌ഫോടനം നടന്ന സമയത്ത് താന്‍ പൂനെയില്‍ ഉണ്ടായിരുന്നില്ലെന്നും താന്‍ കുറ്റക്കാരന്‍ അല്ലെന്നുമുള്ള ഹിമായത്ത് ബേഗത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. നേരത്തെ പ്രോസിക്യൂഷന്‍ ഉന്നയിച്ച എല്ലാ വാദങ്ങളും കോടതി ശരിവെച്ചതിന് ശേഷം ശിക്ഷ വിധിക്കുന്നതിനായി വ്യാഴാഴ്ച്ചയിലേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.

(Visited 2 times, 1 visits today)