പുലര്‍ച്ചെയുള്ള അരമണിക്കൂര്‍ ലോഡ്‌ഷെഡിങ് ഒഴിവാക്കി

0

Pakistan-Load-Shedding
പുലര്‍ച്ചെയുള്ള അരമണിക്കൂര്‍ ലോഡ്‌ഷെഡിങ് ഒഴിവാക്കി പകരം രാവിലെ ഒമ്പതിനും അഞ്ചിനും ഇടയില്‍ തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തും. വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ സമയ അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. രാത്രിയിലെ അരമണിക്കൂര്‍ ലോഡ്‌ഷെഡിങ് ഏഴിനും പതിനൊന്നിനും ഇടയിലായി പുനഃക്രമീകരിക്കാനും തീരുമാനിച്ചു. താല്‍ച്ചര്‍ നിലയത്തില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി വിഹിതം വീണ്ടും ലഭ്യമായതിന്റെ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ സമയക്രമം നാളെ മുതല്‍ നിലവില്‍ വരും

(Visited 6 times, 1 visits today)