പുണെ വോറിയേഴ്‌സിന് 24 റണ്‍സ് ജയം

0

pun

ഐപിഎല്ലില്‍ ചെന്നെ സൂപ്പര്‍ കിങ്‌സിനെതിരെ പുണെ വോറിയേഴ്‌സിന് 24റണ്‍സ് ജയം. ആരോണ്‍ ഫിഞ്ചിന്റെ ഉജ്ജ്വല ബാറ്റിങ്ങാണ് വോറിയേഴ്‌സിന്റെ ജയത്തില്‍ നിര്‍ണായകമായത്. പുണെയുടെ രണ്ടാം ജയമായിരുന്നു ഇത്.

ആദ്യം ബാറ്റ് ചെയ്ത് 159 എന്ന ഭേദപ്പെട്ട സ്‌കോര്‍. ഒന്നാം വിക്കറ്റില്‍ ഉത്തപ്പയും ആരോണ്‍ ഫിഞ്ചും ഉജ്ജ്വല തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ട്. ഫിഞ്ച് ആക്രമിച്ച് മുന്നേറിയപ്പോള്‍ പതിവില്‍ നിന്നും വിരുദ്ധമായിരുന്നു ഉത്തപ്പയുടെ ബാറ്റിങ്. 13ാം ഓവറില്‍ 67 റണ്‍സെടുത്ത് ഫിഞ്ച് പുറത്ത്.

പിന്നാലെ 26 റണ്‍സെടുത്ത ഉത്തപ്പയും റോസ് ടെയ്ïറും മടങ്ങി. അവസാന ഓവറുകളില്‍ സ്റ്റീവന്‍ സ്മിത്ത് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പുണെയെ മികച്ച സ്‌കോറിലെത്തിച്ചത്. സ്മിത്ത് വെറും 16 പന്തില്‍ നിന്ന് 39 റണ്‍സെടുത്തു. 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ശ്രീകാന്ത് അനിരുദ്ധിനെ നഷ്ടം. പിന്നാലെയെത്തിയ റെയ്‌നയെയും ഭുവനേശ്വര്‍ മടക്കിയയച്ചു.

എന്നാല്‍ 24 റണ്‍സെടുത്ത മുരളി വിജയും 34 റണ്‍സെടുത്ത ബദരിനാഥും 27 റണ്‍സെടുത്ത ജഡേജയും പ്രതീക്ഷ നല്‍കിയെങ്കിലും വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണത് ചെന്നൈക്ക് തിരിച്ചടിയായി. ടീമിന്റെ പ്രതികൂലഘട്ടങ്ങളില്‍ രക്ഷയ്‌ക്കെത്താറുള്ള നായകന്‍ ധോണിയും ബ്രാവോയും വന്നപാടെ മടങ്ങി. അവസാനം സൂപ്പര്‍ കിങ്‌സിന്റെ പോരാട്ടം 138ല്‍ അവസാനിച്ചു. പുണെയ്ക്കായി ഭുവനേശ്വര്‍, ദിന്‍ഡ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

 

(Visited 1 times, 1 visits today)