പീഡനത്തിനിരയായ ബാലികയെ എയിംസിലേക്ക് മാറ്റി

0

Delhi_minor_raped_stuffed_toy_295
ഡല്‍ഹിയില്‍ പീഡനത്തിനിരയായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന അഞ്ചുവയസുകാരിയെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. പൊലീസും പ്രതിഷേധക്കാരും പല തവണ ഏറ്റുമുട്ടി. ഈ മാസം പതിനാലിന് കിഴക്കന്‍ ഡല്‍ഹിയില്‍ ന നിന്ന് കാണാതായ കുട്ടിയെ ഇന്നലെയാണ് അവശനിലയില്‍ കണ്ടെത്തിയത്. അടച്ചുപൂട്ടിയ മുറിയില്‍ കെട്ടിയിട്ടനിലയിലായിരുന്ന കുട്ടി ക്രൂരപീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ കണ്ടെത്തിയ കെട്ടിടത്തില്‍ താമസിക്കുന്ന ബീഹാറുകാരനായ പ്രതിക്കുവേണ്ടി പൊലീസ് തിരിച്ചില്‍ തുടങ്ങി.

(Visited 7 times, 1 visits today)