പി സി ജോര്‍ജ്ജിന്റെ പരാമര്‍ശം അവജ്ഞയോടെ തള്ളുന്നതായി ഷിബു ബേബിജോണ്‍

0

shibuആര്‍ എസ് പി നേതാവായിരുന്ന ബേബി ജോണിനെതിരായ പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു!. സര്‍ക്കാര്‍ തകര്‍ന്നാല്‍ അതിന്റെ ഉത്തരവാദി ചീഫ് വിപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന ആര്‍ എസ് പി ബി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷിബു ബേബിജോണ്‍. തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ മുന്‍ മന്ത്രി ബേബി ജോണ്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

(Visited 5 times, 1 visits today)