പി ചിദംബരത്തിന്റെ ഭാര്യയ്‌ക്കെതിരെ അഴിമതിയാരോപണം

0

letter
കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യയ്‌ക്കെതിരെ ബംഗാളില്‍ അറസ്റ്റിലായ ചിട്ടിക്കമ്പനി ഉടമയുടെ ആരോപണം. ചിട്ടിക്കമ്പനി ഉടമ സുദീപ്ത സെന്‍ സിബിഐയ്ക്ക് അയച്ച കത്തിലാണ് ഈക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. അസം കേന്ദ്രീകരിച്ച് ചാനല്‍ തുടങ്ങാന്‍ നളിനി ചിദംബരം 42 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം.
തന്റെ ചിട്ടികമ്പനി പൊളിഞ്ഞതിനു പിന്നില്‍ ചില രാഷ്ട്രീയക്കാരാണെന്ന് കത്തില്‍ സുദീപ്താ സെന്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും എംപിമാരുമായ രണ്ടുപേരുടെ പേരുകള്‍ കത്തില്‍ പരാമര്‍ശിക്കുന്നു.
18 പേജുകള്‍ ഉള്ള കത്തിലെ പത്താംപേജിലാണ് നളിനി ചിദംബരത്തിന്റെ പേര് പരാമര്‍ശിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ചാനല്‍ തുടങ്ങുന്നതിന് കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം 42 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതില്‍
25 കോടി രൂപ സുദീപ്താ നല്‍കുകയും ചെയ്തു. ഇതു കൂടാതെ ഒരു കോടി രൂപ കണ്‍സള്‍ട്ടിംഗ് ഫീസായും ആവശ്യപ്പെട്ടു. ഈ ആവശ്യത്തിനായികൊല്‍ക്കത്തയില്‍ പോകുന്നതിനും വരുന്നതിനുമുള്ള വിമാനടിക്കറ്റ്, താജ് ഹോട്ടലില്‍ താമസിക്കുന്നതിനുള്ള ചിലവ് എന്നിവയും തന്നില്‍ നിന്ന് നളിനി ഈടാക്കിയെന്ന് സൂദീപ്താ സെന്‍ പറയുന്നു.
കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരും വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ കുനാല്‍ ഘോഷ്, ശാരദാ ഗ്രൂപ്പ് മിഡിയയുടെ സിഇഒ ശ്രിഞ്‌ജോയ് ബോസ് എന്നിവര്‍ നിര്‍ബന്ധിച്ച് തന്നെ കൊണ്ട് ചാനല്‍ എടുപ്പിക്കുകയായിരുന്നുവെന്ന് സുദീപ്താ ആരോപിക്കുന്നു. കുനാല്‍ ഘോഷ് കമ്പനി ചെയര്‍മാന്‍ എന്ന നിലയില്‍ 15 ലക്ഷം രൂപയാണ് ശമ്പളമായി വാങ്ങിയിരുന്നത്. കുനാലിന്റെ െ്രെഡവറിന് ഒന്നര ലക്ഷം രൂപയായിരുന്നു ശമ്പളം. ഇവ കൂടാതെ ഒന്നര ലക്ഷം രൂപ അലവന്‍സും നല്‍കി.
സുദീപ്താ സൈന്നിന്റെ കത്ത് സിബിഐ കൊല്‍ക്കത്ത പോലീസിനു കൈമാറി. ആരോപണത്തെ കുറിച്ച് നളിനി ചിദംബരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശാരദാ ഗ്രൂപ്പ് ഉടമയും ബംഗാള്‍ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ സുദീപ്താ സെന്‍ ചൊവ്വാഴ്ച്ചയാണ് പോലീസ് പിടിയിലായത്.

(Visited 3 times, 1 visits today)