പിണറായിയുടെ വീടിനു സമീപം തോക്കുമായി ഒരാള്‍ പിടിയില്‍

0

കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപത്തുനിന്ന് തോക്കും കൊടുവാളുമായി ഒരാളെ പിടികൂടി. രാത്രി എട്ടരയോടെ സംശയാസ്പദമായ സാഹചര്യത്തില്‍ പിണറായുടെ വീടിന് സമീപത്ത് പണ്ട്യാലമുക്ക് കവലയില്‍ ഒരാളെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ പരിശോധിച്ചപ്പോഴാണ് തോക്കും കൊടുവാളും കണ്ടെടുത്തത്. കോഴിക്കോട് വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാണ് പിടിയിലായതെന്നും ഇയാള്‍ക്ക് എഴുപത്തി അഞ്ച് വയസുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ ധര്‍മടം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കോഴിക്കോടെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് രാത്രി വീട്ടിലേക്ക് പിണറായി വിജയന്‍ മടങ്ങാനിരിക്കെയാണ് ഇയാള്‍ പിടിയിലായത്‌

(Visited 3 times, 1 visits today)