പാചകവാതക സബ്‌സിഡി ആനുകൂല്യം ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും

0

HY15_GAS_1209910f
പാചകവാതക സബ്‌സിഡി ആനുകൂല്യം നേരിട്ട് ലഭിക്കുന്ന പദ്ധതി ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ലഭിക്കും. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. മെയ് 15മുതല്‍ പാചകവാതക സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കും. സബ്‌സിഡി ഒക്ടോബര്‍ മാസം മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കാനും തീരുമാനമായി.
നിങ്ങളുടെ പണം നിങ്ങളുടെ കയ്യില്‍ എന്ന മുദ്രാവാക്യവുമായി കേന്ദ്രസര്‍ക്കാര്‍ 121 ജില്ലകളിലേക്ക് പാചകവാതക സബ്‌സിഡി പദ്ധതി വ്യാപിപ്പിക്കുകയാണ്. ആനുകൂല്യം ലഭിക്കാന്‍ ആധാരമായുള്ള ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ആദ്യഘട്ടത്തില്‍ പണം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കളക്ടര്‍മാരുടെ യോഗത്തില്‍ വ്യക്തമാക്കി. പാചകവാതക സബ്‌സിഡി നേരിട്ട് നല്‍കുന്ന പദ്ധതി മെയ് 15 മുതല്‍ രാജ്യത്തെ 43 ജില്ലകളില്‍ നടപ്പാക്കി തുടങ്ങും.
ആസൂത്രണകമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയയും കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

(Visited 1 times, 1 visits today)