പവന്‍ കുമാര്‍ ബെന്‍സാല്‍ രാജി നല്‍കുമെന്നു സൂചന

0

bansal
റെയില്‍വേ കൈക്കൂലി കേസില്‍ അനന്തരവന്‍ അറസ്റ്റിലായ സംഭവത്തില്‍ റെയില്‍ മന്ത്രി പവന്‍ കുമാര്‍ ബെന്‍സാല്‍ പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചേക്കും. എന്നാല്‍, സിബിഐ അന്വേഷണത്തിന്റെ നടപടികള്‍ പരിശോധിച്ച ശേഷമം പ്രധാനമന്ത്രി രാജികാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും സൂചനയുണ്ട്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്നു വൈകിട്ട് സോണിയ ഗാന്ധിയുടെ അധ്യക്ഷയതില്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

റെയില്‍വേ ബോര്‍ഡ് നിയമനത്തിന് കോഴ വാങ്ങിയതിന്റെ പേരില്‍ ഇന്നലെയാണ് പവന്‍ കുമാര്‍ ബെന്‍സലിന്റെ സഹോദരീപുത്രന്‍ വിജയ് സിംഗ്ലയെ സിബിഐ അറസ്റ്റ് ചെയ്തത്. 90 ലക്ഷം രൂപയുമായി മുംബൈയില്‍ അറസ്റ്റിലായ റെയില്‍വേ ബോര്‍ഡ് അംഗം മഹേഷ് കുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. സംഭവത്തില്‍ തനിക്കു പങ്കില്ലെന്നും, വിജയ് സിംഗ്ലയുമായി ബിസിനസ് ഇടപാടുകളില്ലെന്നും പവന്‍ കുമാര്‍ ബെന്‍സാല്‍ രാവിലെ വിശദീകരിച്ചിരുന്നു.

പവന്‍ കുമാര്‍ ബെന്‍സാല്‍ രാജിവയ്ക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാടാണു പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷയും സ്വീകരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

 

(Visited 5 times, 1 visits today)