പരിയാരം മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍

0

pariyaram
പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍. കുടിശ്ശിക തിരിച്ചടയ്ക്കുന്നതു സംബന്ധിച്ച് ഹഡ്‌കോയുടെ ഹര്‍ജിയിലാണ് കേന്ദ്ര ട്രിബ്യൂണലിന്റെ ഈ സുപ്രധാന ജപ്തി ഉത്തരവ്. മെഡിക്കല്‍ കോളേജ് പ്രാരംഭഘട്ടത്തില്‍ 46.5 കോടി രൂപ വായ്പ എടുത്ത പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് ഹഡ്‌കോയ്ക്ക് ഇപ്പോള്‍ തിരിച്ചടയ്ക്കാനുള്ളത് 658 കോടി രൂപയാണ്.
ഉത്തരവിനെതിരെ പരിയാരം ഭരണസമിതി അപ്പീല്‍ നല്‍കും. പലിശ കുറയ്ക്കാന്‍ ഹഡ്‌കോയുമായി ചര്‍ച്ച നടത്തും. ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ സഹായം തേടുമെന്ന് എംവി ജയരാജന്‍ പറഞ്ഞു.
199596 കാലഘട്ടത്തില്‍ മെഡിക്കല്‍ കോളേജിന്റെ പ്രാരംഭഘട്ടത്തിലാണ് 46.5 കോടി രൂപ അന്നത്തെ പരിയാരം ഭരണസമിതി ഹഡ്‌കോയില്‍ നിന്നും വായ്പയെടുത്തത്. ഇതില്‍ ഒരു രൂപ പോലും പരിയാരം ഭരണസമിതി തിരിച്ചടച്ചിട്ടില്ല. ഇപ്പോള്‍ പിഴപ്പലിശയും കൂട്ടുപലിശയുമടക്കം 658 കോടി രൂപ കുടിശ്ശികയാണ് പരിയാരം ഹഡ്‌കോയില്‍ തിരിച്ച് അടയ്‌ക്കേണ്ടതായിട്ടുള്ളത്. ഈ തുക തിരിച്ചടയ്ക്കുന്നതു സംബന്ധിച്ച് തീരുമാനം എടുക്കാനായിരുന്നു ഹഡ്‌കോ മദ്രാസ് ആസ്ഥാനമായുള്ള വായ്പ വീണ്ടെടുക്കല്‍ ട്രിബ്യൂണലിന് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ജപ്തിനടപടികളുമായി മുന്നോട്ടു പോകാമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.
വിധിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പരിയാരം മെഡിക്കല്‍ കോളേജിനു മേല്‍ ജപ്തിഭീഷണി ഉണ്ടാകും. ട്രിബ്യൂണലിന്റെ ഈ വിധിക്കെതിരെ ഹൈക്കോടതിയെയാണ് പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതിക്ക് ഇനി സമീപിക്കാന്‍ കഴിയുക .

(Visited 3 times, 1 visits today)