പരിക്ക് തിരിച്ചടിയാകുന്നു; ഏകദിനത്തിൽ അക്സർ പട്ടേലും ജയന്ത് ജാദവും കളിച്ചേക്കില്ല

0

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി–20 പരമ്പരകൾക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് പരിക്ക് തിരിച്ചടിയാകുന്നു. ഏകദിന പരമ്പരയിൽ അക്സർ പട്ടേൽ, ജയന്ത് ജാദവ് എന്നിവർ കളിച്ചേക്കില്ല. തള്ളവിരലിനേറ്റ പരിക്കാണ് പട്ടേലിന് തിരിച്ചടിയായത്. അവസാന ടെസ്റ്റ് മത്സരത്തിനിടെ പകരക്കാരനായി ഫീൽഡ് ചെയ്യുന്നതിനിടെ ലിയാം ഡാവ്സന്റെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേൽക്കുകയായിരുന്നു. കടുത്ത പേശിവലിവ് മൂലം ജയന്ത് യാദവിന് ചെന്നൈ ടെസ്റ്റിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല.

സീനിയർ ടീമിലെ എട്ടു താരങ്ങളാണ് പരിക്കുമൂലം ചികിത്സയിലുള്ളത്. പരിക്കേറ്റു വിശ്രമത്തിൽ കഴിയുന്ന ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹർദിക് പാണ്ഡ്യ, രോഹിത് ശർമ, അജിങ്ക്യ രഹാനെ എന്നിവർക്കും നിശ്ചിത ഓവർ മത്സരങ്ങൾ നഷ്ടമായേക്കും. ജനുവരി അഞ്ചിനോ ആറിനോ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചേക്കും.

(Visited 2 times, 1 visits today)