പരസ്യ പ്രസ്ഥാവന നടത്തുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി

0

കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ക്ക് മുതിരരുതെന്ന് കെ എം മാണിയുടെ മുന്നറിയിപ്പ്. പി സി ജോര്‍ജും ജോസഫ് വിഭാഗം നേതാക്കളും തമ്മില്‍ നടക്കുന്ന പരസ്യ പ്രസ്താവനകളെക്കുറിച്ചാണ് മാണിയുടെ വിമര്‍ശനം. അച്ചടക്ക ലംഘനങ്ങള്‍ ഗൌരവത്തോടെയാണ് പാര്‍ട്ടി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലുണ്ടായ പരാതി പരിഹരിച്ച് കഴിഞ്ഞതാണ്. സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും മാണി മുന്നറിയിപ്പ് നല്‍കി.mani

 

(Visited 4 times, 1 visits today)