നീണ്ടപോരാട്ടത്തിനൊടുവില്‍ ജയം റോയല്‍ ചലഞ്ചേഴ്‌സിന് സ്വന്തം

0

bangalore
ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് ത്രസിപ്പിക്കുന്ന ജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ബാംഗ്ലൂരിന്റെ ജയം. ഡല്‍ഹിയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയായിരുന്നു ഇത്.

ഇത്തവണ സൂപ്പര്‍ ഓവര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ചതിച്ചില്ല. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനായി ക്രിസ് ഗെയ്ïും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 15 റണ്‍സ് സമ്മാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെവിള്‍സിനെ ആദ്യ പന്തില്‍ തന്നെ രവി രാംപോള്‍ ഞെട്ടിച്ചു. ഡേവിഡ് വാര്‍ണര്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കുമുമ്പെ പുറത്ത്. പിന്നീടെത്തിയ ഇര്‍ഫാന്‍ പഠാന്‍ ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തില്‍ ബെന്‍ റോററുടെ വിക്കറ്റ് തെറുപ്പിച്ച് രാംപോള്‍ ചലഞ്ചേഴ്‌സിന് സൂപ്പര്‍ ജയം സമ്മാനിച്ചു.

ഇനി മല്‍സരത്തിലേക്ക് വരാം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 5 വിക്കറ്റ് നഷ്ടത്തില്‍152 റണ്‍സെടുത്തു. 29 റണ്‍സെടുത്ത കേദാര്‍ ജാദവിന്റെയും 28 റണ്‍സെടുത്ത ജയവര്‍ധനയുടെയും 25 റണ്‍സെടുത്ത സേവാഗിന്റെയും ബാറ്റിങ്ങാണ് ഡല്‍ഹിയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തില്‍ തന്നെ ഗെയ്ïിനെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ കോഹ്ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്നതോടെ കളി അവര്‍ക്ക് അനുകൂലമായതാണ്. എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതാണ് മല്‍സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടിയത്. 65 റണ്‍സെടുത്ത കോഹ്ലിയാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍.

 

(Visited 5 times, 1 visits today)