നിര്‍മാണമേഖലക്ക് കുതിപ്പേകി റീന റെഡിമിക്‌സ്

0

കെട്ടിട നിര്‍മ്മാണ മേഖല അതിവേഗം കുതിക്കുന്ന പുതിയ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കിക്കഴിഞ്ഞു. സമയവും തൊഴിലാളികളും ഇല്ലാതായതോടെ നിര്‍മാണമേഖലയും റെഡിമെയ്ഡ് ഐറ്റംസിലേക്ക് തിരിഞ്ഞുകഴിഞ്ഞു. നിര്‍മാണമേഖലയ്ക്ക് കുതിപ്പേകി കോണ്‍ക്രീറ്റിങും റെഡിമെയ്ഡിലേക്ക് മാറികഴിഞ്ഞു .ദിവസങ്ങളെടുത്ത് പൂര്‍ത്തിയാകേണ്ട കോണ്‍ക്രീറ്റിങ് മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കണ്ണൂര്‍ ജില്ലയിലെ ഒട്ടുമിക്ക വീടുകളും വന്‍കിട കെട്ടിടങ്ങളും റെഡിമിക്‌സിലേക്ക് മാറിക്കഴിഞ്ഞു…

 

റീനറെഡിമിക്‌സ്

rinaകണ്ണൂര്‍ മട്ടന്നൂര്‍ ചാലോട് ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന റീന റെഡിമിക്‌സിന്റെ പ്ലാന്റിലാണ് കോണ്‍ക്രീറ്റ് റെഡിമിക്‌സ് നിര്‍മിക്കുന്നത്. ഇവിടുന്ന് പ്രത്യേകം തയാറാക്കിയ ലോറിയില്‍ സൈറ്റിലെത്തിച്ച് കോണ്‍ക്രീറ്റിങ് മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്നു.ഇരിട്ടി വാണിയപ്പാറ , ചരല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വന്തം ക്വാറിയില്‍ നിന്നാണ് റീന റെഡിമിക്‌സിലേക്ക് മെറ്റല്‍ എത്തിക്കുന്നത് .അതുകൊണ്ട് കോണ്‍ക്രീറ്റിങ്ങിന് അനുയോജ്യമായ രീതിയില്‍ ഏറ്റവും നല്ല മെറ്റലുകളാണ് പ്ലാന്റിലെത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിലക്കുറവില്‍ ഗുണമേന്‍മയുള്ള കോണ്‍ക്രീറ്റ് ഉറപ്പാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു..കണ്ണൂരിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം റെഡിമിക്‌സ് കോണ്ക്രീറ്റിങ് നടത്തുന്നത് റീന റെഡിമിക്‌സാണ്. ഗുണമേന്‍മ ഉറപ്പുവരുത്തിയിള്ള കോണ്‍ക്രീറ്റിങ്ങാണ് റീനയുടെ പ്രത്യേകതയെന്ന് മാനേജിങ് ഡയറക്ടര്‍മാരായ ജിമ്മിയും ജെയിംസും പറയുന്നു.എല്ലാ ഭാഗത്തും ഒരേ തരത്തിലുള്ള കോണ്‍ക്രീറ്റിങ് ഇടാന്‍ കഴിയുന്നതുകൊണ്ട് തന്നെ കെട്ടിടത്തിന് ഇത് ഉറപ്പുനല്‍കും.

 

കുറഞ്ഞ ജോലിക്കാര്‍ ഒത്തിരി ജോലി !!!!!!

 

ദിവസങ്ങളോളം നൂറോ നൂറ്റമ്പതോ ജോലിക്കാരെടുത്ത് ചെയ്യേണ്ട കോണ്‍ക്രീറ്റിങ് റീന റെഡിമിക്‌സിന്റെ സഹായത്തോടെ പത്തില്‍ താഴെ ജോലിക്കാരെ ഉപയോഗിച്ച് ചെയ്യാം..മെറ്റലും സിമന്റും മണലുമെല്ലാം പ്ലാന്റില്‍ വച്ച് മിശ്രിതമാക്കിയ ശേഷമാണ് സൈറ്റിലെത്തിക്കുന്നത്. അതുകൊണ്ട് തന്നെ സമയലാഭവും ഉണ്ടാകുന്നു. സൈറ്റില്‍ കുറച്ച് ജോലിക്കാര്‍ മാത്രമേ ആവശ്യമുള്ളു. സൈറ്റില്‍ പ്രത്യേകമായി ഘടിപ്പിച്ചിരിക്കുന്ന പൈപ്പിലൂടെ എത്ര ഉയരത്തിലുള്ള കെട്ടിടമാണെങ്കിലും മിശ്രിതം അവിടെയെത്തിക്കുന്നു…നിമിഷനേരം കൊണ്ടാണ് സ്‌ക്വയര്‍ ഫീറ്റിലെ ജോലികള്‍ പൂര്‍ത്തീകരിക്കുന്നത്. സൈറ്റിലെത്തുന്ന ലോഡില്‍ നിന്ന് കോണ്‍ക്രീറ്റ് മിശ്രിതം ലാബില്‍ കൊണ്ടുപോയി കോണ്‍ക്രീറ്റിങ്ങിന്റെ ഗുണമേന്‍മ ഉപഭോക്താവിന് തന്നെ പരിശോധിക്കാവുന്നതാണ്…ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന കെട്ടിത്തിന്റെ ബലവും ഉറപ്പും ഉപഭോക്താവിനെ പോലെ തന്നെ റീന റെഡിമിക്‌സിലെ വിദഗ്ദരും ഉറപ്പുവരുത്തുന്നു.അതുതന്നെയാണ് റീനറെഡിമിക്‌സിന്റെ ജനപ്രീതിക്കും കാരണമായത്.reen

 

 

കോണ്‍ക്രീറ്റിങ് ലാബിലെ പരിശോധനക്ക് ശേഷം മാത്രം…

 

ചാലോടുളള പ്ലാന്റില്‍ അത്യാധുനീക സംവിധാനമുള്ള ലാബും പ്രവര്‍ത്തിക്കുന്നുണ്ട് .ക്വാളിറ്റി പരിശോധിച്ചാണ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ വിദ്ഗ്ദസംഘം സദാപ്ലാന്റിലുണ്ടാകും. ഓരോ ലോഡിലും മിശ്രിതം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ മെറ്റലും , എം സാന്റും , വെള്ളവും എല്ലാം പരിശോധിച്ച് ഉറപ്പുവരുത്തുന്നു. പ്ലാന്റിലെ പ്രവര്‍ത്തനം പൂര്‍ണമായും കംപ്യൂട്ടറുകളുടേയും വിദഗ്ദരുടേയും നിരിക്ഷണത്തിലാണ് . എട്ടുകോടി രൂപ മുതല്‍ മുടക്കില് നിര്‍മിച്ചിരിക്കുന്ന പ്ലാന്റില്‍ കോണ്‍്ക്രീറ്റ് മിശ്രിതം സൈറ്റിലെത്തിക്കാന്‍ പ്രത്യേകം തയാറാക്കിയഎട്ടുവാഹനങ്ങളുണ്ട്. ലാബിലെ പരിശോധനക്ക് ശേഷം വിവിധ അളവിലുള്ള മെറ്റലും എം സാന്റും നിശ്ചിത അളവില്‍ മെഷിനിലേക്ക് കടത്തിവിട്ട് മിശ്രിതമാക്കി മിനുട്ടുകള്‍ കൊണ്ട് നേരിട്ട് വാഹനത്തിലേക്ക് മാറ്റുന്നു. ശാസ്ത്രീയമായ രീതിയിലാണ് ഓരോഘട്ടത്തിലും ഗുണമേന്‍മ ഉറപ്പുവരുത്തുന്നത്. ഒരോ കസ്റ്റമറുടേയും ആവശ്യത്തിന് അനുസരിച്ച് ഏത് കമ്പനിയുടെ സിമന്റ് വേണമെങ്കിലും ഉപയോഗിക്കാം. ഒരു കമ്പനിയുടേയും സിമന്റ് ഉപയോഗിക്കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്….

 

എം സാന്റിന്റെ പ്രചാരമേറുന്നു…

 

മണല്‍ ക്ഷാമം രൂക്ഷമായത് നിര്‍മാണമേഖലയെ വലിയ തോതില്‍ ബാധിച്ചിരുന്നു. പുഴകളില്‍ നിന്നും കടവുകളില്‍ നിന്നും ആവശ്യത്തിന് മണല്‍ ലഭ്യമല്ലാതായതോടെ മറ്റ് സംവിധാനങ്ങളാണ് തേടുന്നത്. മണലിന്റെ ക്ഷാമം പരിഹരിക്കാന്‍ എം സാന്റ് വ്യാപകമായി ഉപയോഗിച്ചുവരുന്നു. റീന റെഡിമിക്‌സിന്റെ സ്വന്തമായുള്ള ക്രഷറില്‍ നിന്ന് ഗുണമേന്‍മയുള്ള എം സാന്റാണ് വിതരണം ചെയ്യുന്നത്. ജില്ലക്ക് അകത്തും പുറത്തേക്കും റീന റെഡിമിക്‌സിന്റെ വാണിയപ്പാറ , ചരല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എം സാന്റിന് ആവശ്യക്കാര്‍ ഏറെയാണ് . ചാലോടുള്ള പ്ലാന്റിലേക്ക് എത്തിക്കുന്ന അതേ എം സാന്‍ഡ് തന്നെ ഉപഭോക്താവിന് ക്വാറിയില്‍ നിന്നും ലഭിക്കുന്നു…reeena

 

നിര്‍മ്മാണമേഖലയിലെ പുതിയ പ്രശ്‌നങ്ങള്‍ക്ക് ശാസത്രീയമായ രീതിയില്‍ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് റീനറെഡിമിക്‌സ് .

(Visited 3 times, 1 visits today)