നിപ്പ വൈറസ് ഭീതി അകലുന്നു

0

ഒരു പ്രതിസന്ധി പലപ്പോഴും ഒരു സമൂഹത്തിന്റെ നന്മയും കരുത്തും പ്രകടമാക്കുന്ന സന്ദര്‍ഭങ്ങള്‍ പുറത്ത് കൊണ്ടു വരും. മനുഷ്യസ്‌നേഹത്തിന്റേയും സാമൂഹ്യ ഉത്തരവാദിത്തത്തിന്റേയും കുറെയേറെ ഉജ്വല മാതൃകകള്‍ക്ക് കൂടി കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് സാക്ഷിയായി.


കഴിഞ്ഞ കുറേ ദിവസങ്ങളായി കോഴിക്കോട് ജില്ലയേയും പേരാമ്പ്രയെയും ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയക്ക് ശമനമാകുന്നു. ഞായറാഴ്ച ലഭിച്ച 22 പേരുടെ സാമ്പിള്‍ പരിശേധന ഫലങ്ങളും നെഗറ്റീവാണ്. മാത്രമല്ല പുതിയ വൈറസ്ബാധ സ്ഥിരീകരണങ്ങളിലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സംശയത്തിന്റെ പേരില്‍ 9 പേരെ കോഴിക്കോട് ഗവണ്‍മെന്റ് കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരടക്കം 22 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. മാത്രമല്ല ഇതുവരെ ലഭിച്ച 223 പരിശോധനാഫലങ്ങളില്‍ 205 എണ്ണം നെഗറ്റീവ് ആണ്. അതേപോലെ പോസിറ്റീവായതിന് ശേഷം ചികിത്സയിലായിരുന്ന ബീച്ച് ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെയും മലപ്പുറം സ്വദേശിയുടേയും ഇപ്പോഴത്തെ റിസല്‍ട്ട് ഫലം നെഗറ്റീവ് ആണെന്ന് കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇവര്‍ സുഖം പ്രാപിച്ചുവരികയാണ്. അതിപോലെ പനിയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഹ്യദയാഘാതം കാരണം മരിച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രി താല്‍ക്കാലിക ജീവനക്കാരന്‍ രഘുനാഥിന് നിപബാധയില്ലെന്ന് സ്ഥിരീകിച്ചതോടെ മ്യതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.


പന്തിരിക്കര , സൂപ്പിക്കട സ്വദേശി സാബിത്ത് ഉള്‍പ്പെടെ 17 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. സംമ്പര്‍ക്ക പട്ടികയില്‍ 75 പേരെകൂടി ഉള്‍പ്പെടിത്തി. പട്ടികയില ഇതോടെ 2079 പേരായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജിയിലെ വിദഗ്ധര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ മന്ത്രി കെ കെ ശൈലജയുമായി ചര്‍ച്ച നടത്തി. ഡോക്ടര്‍മാരായ എപി. സുഗുണന്‍ , തരുണ്‍ ഭട്‌നഗര്‍, പി. മാണിക്കം, കരിഷ്മ ക്യഷ്ണന്‍ , ആരതി എന്നിവരാണ് സംഘത്തിലുളളത്.
പ്രതിരോധ നടപടികള്‍ ഫലം കണ്ടു. കോഴിക്കോട്ടെ നിപ്പാ രോഗബാധ ഏതാണ്ട് നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പുതുതായി ആരിലും രോഗബാധ ഉണ്ടായിട്ടില്ല. എങ്കിലും ഈ യുദ്ധം കോഴിക്കോട്ടുകാര്‍ വിജയിച്ചു എന്ന് പ്രഖ്യാപിക്കണമെങ്കില്‍ ഏതാനും ദിവസം കൂടി കാക്കണം. അത്രയും കാലം കൂടി നിപ്പക്കെതിരെയുള്ള ജാഗ്രത തുടരേണ്ടതുണ്ട്.
തീക്ഷ്ണമായ ഒരു പ്രതിസന്ധിയെ വിജയകരമായി നേരിട്ട ഒരു ജനത എന്നായിരിക്കും കോഴിക്കോടിനെ ചരിത്രം നാളെ അടയാളപ്പെടുത്തുക

(Visited 82 times, 1 visits today)