നിതീഷിനെതിരെ ബിജെപി നടപടിയെടുക്കില്ല

0

Modi-Nitish
നരേന്ദ്ര മോദിക്കെതിരായ നിതീഷ്‌കുമാറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയ ബിഹാറിലെ ദേശീയ നേതാക്കളെ ബിജെപി നേതൃത്വം അനുനയിപ്പിച്ചു. നിതീഷിന് ബിജെപി നല്‍കിയ മറുപടി ഉചിതമാണെന്നും ബീഹാറില്‍ ജെഡിയുനമായി സഖ്യം തുടരുമെന്നും പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ബിഹാറിലെ ബിജെപി നേതാക്കള്‍ പ്രസ്താവന തിരുത്തിയത്.
പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച വീണ്ടും രാജ്‌നാഥ് സിംഗ് ബീഹാറിലെ നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
നേരത്തെ മോദിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ ഐക്യ ജനതാദളിനോട് വിട്ടുവീഴ്ച പാടില്ലെന്ന് ബിഹാറിലെ ബിജെപി നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നു. നിതീഷ് മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നായിരുന്നു പാര്‍ട്ടി നേതാവ് അശ്വനി ചൗബേയുടെ ആരോപണം.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജെഡിയു മുന്നണി വിടുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് ഭീഷണി മുഴക്കിയിരുന്നു.

(Visited 5 times, 1 visits today)