നിതാഖാത്ത്: ചര്‍ച്ചയ്ക്ക് ഇന്ത്യ-സൗദി സംയുക്ത സമിതി

0

നിതാഖാതുമായി ബന്ധപ്പെട്ട് സൗദിയിലെ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ-സൗദി സംയുക്ത സമിതിക്ക് രൂപം നല്‍കി. ഇന്ത്യ-സൗദി തൊഴില്‍ സഹകരണധാരണാപത്രം ഒപ്പുവയ്ക്കുന്നതിനു നടപടി ഊര്‍ജിതമാക്കാനായി സംയുക്ത പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു. നിതാഖാത്ത് നടപടി മുന്നോട്ടുപോകുമ്പോഴും ഇന്ത്യക്കാരുടെ കാര്യത്തില്‍ മാനുഷിക പരിഗണനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചതായി ഉന്നതല സംഘം വ്യക്തമാക്കി.

 

സൗദിയില്‍ നിയമലംഘകരായി കഴിയുന്ന പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിന് രൂപീകരിച്ച ഉന്നത തല സമിതി മെയ് ഒന്നിന് റിയാദില്‍ യോഗം ചേരും. സൗദി ഡെപ്യൂട്ടി തൊഴില്‍ മന്ത്രി അഹ്മദ് അല്‍ ഹുമൈദാനും ഇന്ത്യന്‍ എംബസിയിലെ ഡിസിഎം സിബി ജോര്‍ജുമാണ് സമിതിയിലെ അംഗങ്ങള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് ധാരണാപത്രം ഒപ്പുവയ്ക്കുന്നത് സംബന്ധിച്ചാണ് സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിച്ചത്. ന്യൂഡല്‍ഹിയില്‍ മെയ് ആദ്യവാരം നടക്കുന്ന യോഗത്തില്‍ ധാരണാപത്രം സംബന്ധിച്ച് ഏകദേശ തീരുമാനമുണ്ടാകും.

ind sou

(Visited 12 times, 1 visits today)