നിതാഖത്: സമയപരിധി നീട്ടണമെന്ന് സൗദി അറേബ്യയോട് ഇന്ത്യ.

0

sou
നിതാഖത് നടപ്പാക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് സൗദി അറേബ്യയോട് ഇന്ത്യ. സൗദി തൊഴില്‍മന്ത്രി ആദില്‍ ഫഖീഹുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കേന്ദ്രമന്ത്രിതലസംഘം ആവശ്യമുന്നയിച്ചത്. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് തിരിച്ചുവരാനും സൗദിയില്‍ നിയമപരമായി ജോലിചെയ്യാനും അവസരം നല്‍കണം. കുറ്റകൃത്യങ്ങളില്‍പെടാതെ ജയിലില്‍ കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കണം. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് സൗദി വിട്ടുപോകാന്‍ അനുമതി നല്‍കണം. സൗദിയില്‍ നിന്ന് നാടുകടത്തപ്പെടുന്നവര്‍ക്ക് നിയമപരമായി സൗദിയില്‍ തിരിച്ചുവരാന്‍ അവസരം ഒരുക്കണം.

 

(Visited 1 times, 1 visits today)