നരേന്ദ്ര മോദി ഇന്ന് ശിവഗിരിയില്‍

0

modi
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഇന്ന് ശിവഗിരിയിലെത്തും. ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന്റെ ഉദ്ഘാടനം മോദി നിര്‍വഹിക്കും. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശിവഗിരിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാഷ്ട്രീയ വിവാദത്തിനും എതിര്‍പ്പുകള്‍ക്കും തിരികൊളുത്തിയാണ് മോദി ശിവഗിരിയില്‍ എത്തുന്നത്. വൈകിട്ട് നാലിന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മോഡി കാര്‍മാര്‍ഗം ശിവഗിരിയിലേക്ക് പോകും. ശാരദാമഠത്തിലും മഹാസമാധിയിലും ദര്‍ശനം നടത്തിയ ശേഷമാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്ത് മോദി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സന്ന്യാസിമാരുമായും മോദി കൂടിക്കാഴ്ച നടത്തും.
ഏഴുമണിയോടെ ഗുജറാത്തിലേക്ക് മടങ്ങും.
മോദിയുടെ വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശിവഗിരിയിലും തിരുവനന്തപുരം വിമാനത്താവളത്തിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യേക പരിശോധന നടത്തി. അതേസമയം മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ. വ്യാപകമായി പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ മോദിയുടെ സന്ദര്‍ശനത്തിന് എന്‍.എസ്എസും എസ്എന്‍.ഡി.പിയും തുറന്ന പിന്തുണയാണ് നല്‍കിയിരിക്കുന്നത്.

(Visited 3 times, 1 visits today)