നയന്‍സും പ്രഭുദേവയും ഹോട്ടലില്‍ രഹസ്യ കൂടികാഴ്ച നടത്തി

0

എന്നും ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നയന്‍സ്. ഏറെക്കാലം സിനിമാ ലോകം ചര്‍ച്ച ചെയ്ത പ്രണയമായിരുന്നു നയന്‍താരയും പ്രഭുദേവയും തമ്മില്‍. പ്രഭുദേവയുടെ പേരു നയന്‍സ് ശരീരത്തില്‍ പച്ചകുത്തുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ആരാധകരും ഏറ്റെടുത്തു. പ്രഭുദേവയെ വിവാഹം കഴിക്കാനായി നയന്‍സ് താല്‍ക്കാലികമായി സിനിമ ഉപേക്ഷിക്കുകയും ചെയ്തു. ആദ്യ ഭാര്യ റംലത്തില്‍ നിന്നു വിവാഹമോചനം നേടിയ പ്രഭുദേവയും നയന്‍താരയും രണ്ടു വര്‍ഷത്തിനു ശേഷം വിവാഹിതരായി. വളരെ രഹസ്യമായ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. അതുകൊണ്ട് ഇരുവരും വിവാഹം കഴിച്ചെന്നും ഇല്ലെന്നും പറയപ്പെടുന്നു. എന്തായാലും ദിവസങ്ങളുടെ ആയുസ് മാത്രമേ ആ ദാമ്പത്യ ജീവിത്തിനുണ്ടായിരുന്നുള്ളു.
ആദ്യ ബന്ധത്തിലെ മക്കളെ കൂടെക്കൂട്ടണം എന്ന പ്രഭുവേദയുടെ ആവശ്യം നയന്‍സ് നിരസിച്ചതു കലഹത്തിലേയ്ക്കു വഴിവച്ചു. ഒടുവില്‍ വേര്‍പിരിയാം എന്ന തീരുമാനത്തില്‍ എത്തിചേര്‍ന്നതു പ്രഭുദേവയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടപ്രണയം ദിവസങ്ങള്‍ മാത്രം ആയുസുള്ള ദാമ്പത്യ ജീവിതത്തില്‍ അവസാനിച്ചു. തുടര്‍ന്ന് ഇനി തന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടാകില്ല എന്നു പ്രഭുദേവ അടിവരയിട്ടു പറഞ്ഞു. മക്കള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്നു പ്രഭുദേവ പറയുന്നു. ഇതിനു ശേഷം ഈ അടുത്തനാളുകളിലാണു ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് അതീവരഹസ്യമായായി നയന്‍താരയും പ്രഭുദേവയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

സംവിധായകന്‍ വിഘ്‌നേഷ് ശിവയുമായി നയന്‍താര പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്നും ഒരുമിച്ച് ജീവിച്ചു തുടങ്ങിയെന്നുമുള്ള വാര്‍ത്തകള്‍ ചൂടു പിടിച്ചരുന്നു. ഇതിനിടയിലായിരുന്നു മുന്‍ കാമുകനുമായി നയന്‍സ് കൂടിക്കാഴ്ച നടത്തിയത്. പ്രണയിത്തിലായിരുന്ന കാലത്ത് ഇരുവരും കുറച്ചു സ്ഥലം ചെന്നൈയില്‍ വാങ്ങിരുന്നു. വിഘ്‌നേഷ് ശിവയുമൊത്തു പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ കണ്ടുമുട്ടല്‍ എന്നും പറയുന്നു. ചെന്നൈയിലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനാണു ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ ഇരുവരും കണ്ടുമുട്ടിയതെന്നു പറയുന്നു.

(Visited 4 times, 1 visits today)